Kerala
കുണ്ടറ പീഡനശ്രമം; പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Kerala

കുണ്ടറ പീഡനശ്രമം; പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Web Desk
|
26 July 2021 4:04 PM GMT

പരാതിക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുണ്ടറ പീഡന പരാതി കൈകാര്യം ചെയ്യുന്നതിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി

പരാതിക്കാരി ഉന്നയിച്ചത് ജാമ്യമില്ലാ ആരോപണങ്ങളായിരുന്നെങ്കിലും പൊലീസ് ഗൗരവത്തിൽ കണ്ടില്ല. വിശദമായി പ്രാഥമിക അന്വേഷണം നടത്തിയില്ല. പ്രാഥമിക അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ടിട്ടും നിയമപരമായി പരാതി തീർപ്പാക്കായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ മാസം 28നാണ് പരാതി നൽകിയത്. പരാതിക്കാരി വ്യക്തമായ മൊഴിയോ തെളിവുകളോ ഹാജരാക്കിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പരാതിക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രിമിനൽ കേസിൽ പ്രതിയായ പരാതിക്കാരിയുടെ അച്ഛനെ എന്‍.സി.പി പുറത്താക്കിയിരുന്നു. ഇതിനു പിന്നില്‍ പരാതിക്കാരി ആരോപണം ഉന്നയിച്ച പത്മകാരനായിരുന്നെന്നും ഈ വൈരാഗ്യമാണോ പരാതിക്ക് പിന്നിലെന്നത് സംശയാസപ്ദമാണെന്നും ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Similar Posts