5000ത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ വെറും 500ന് മുകളില്‍: വിമര്‍ശിച്ച കമന്റുകള്‍ ഡിലീറ്റ് ചെയ്ത് കുഞ്ഞാലിക്കുട്ടി
|ജയത്തിൽ നന്ദിയറിയിച്ച് പി. കെ കുഞ്ഞാലിക്കുട്ടിയിട്ട ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനമുന്നയിച്ച് പാർട്ടി പ്രവർത്തകരിട്ട മുഴുവൻ കമൻറുകളും പി.കെ കുഞ്ഞാലിക്കുട്ടി ഡിലീറ്റ് ചെയ്തു.
ജയത്തിൽ നന്ദിയറിയിച്ച് പി. കെ കുഞ്ഞാലിക്കുട്ടിയിട്ട ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനമുന്നയിച്ച് പാർട്ടി പ്രവർത്തകരിട്ട മുഴുവൻ കമൻറുകളും പി.കെ കുഞ്ഞാലിക്കുട്ടി ഡിലീറ്റ് ചെയ്തു. വേങ്ങരയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞിട്ട പോസ്റ്റിനടിയിൽ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച് അണികൾ 5000 ത്തോളം കമൻറുകൾ ഇട്ടിരുന്നു. നെഗറ്റീവ് കമൻറിട്ട വരെ ബ്ലോക്കുന്നുണ്ടന്ന പരാതിയും പ്രവർത്തകർ ഉന്നയിക്കുന്നു.
ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടി നേരിട്ടാണെങ്കിലും അല്ലെങ്കിലും കുഞ്ഞാലിക്കുട്ടി അറിയാതെ കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെടില്ലെന്നാണ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. വേങ്ങരയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞിട്ട പോസ്റ്റിനടിയിൽ 90 ശതമാനം കമന്റുകളും കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു. ആ വിമര്‍ശനം നടത്തിയവരിലേറെയും മുസ്ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകരായിരുന്നു. 5000ത്തിലധികം കമന്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും അഞ്ഞൂറിന് മുകളില്‍ മാത്രമാണ് കമന്റുകളുള്ളത്. കമന്റുകള്‍ ഡിലീറ്റ് ചെയ്യുക മാത്രമല്ല, നെഗറ്റീവ് കമന്റുകള്‍ ഇട്ടവരെ ബ്ലോക്കിയെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
പ്രിയ വോട്ടർമാർക്ക് നന്ദി.
#pkkunhalikutty
Posted by PK Kunhalikutty on Sunday, May 2, 2021