Kerala
Kerala
കുഞ്ഞുങ്ങൾക്കായി 'കുഞ്ഞാപ്പ്'; കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇനി ആപ്പിലൂടെ അറിയിക്കാം
|23 Oct 2022 1:12 AM GMT
കുട്ടികൾ ഒരുതരത്തിലും ചൂഷണം ചെയ്യപ്പെടാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിന് ആപ്പ് പുറത്തിറക്കി വനിത ശിശുവികസന വകുപ്പ്. 'കുഞ്ഞാപ്പ്' എന്ന പേരിട്ട ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. കുഞ്ഞാപ്പിലൂടെ ഏതൊരാൾക്കും കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാം. കുട്ടികൾക്കെതിരായ അത്രിക്രങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വനിത ശിശുവികസന വകുപ്പ് ആപ്പ് പുറത്തിറക്കിയത്.
കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും ആപ്പ് ഉപയോഗിക്കാവുന്നതാണ്. കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണവും സേവനങ്ങളും ഈ ആപ്പിലുണ്ട്. ഏതെങ്കിലും കുഞ്ഞ് അക്രമത്തിനിരയായാൽ റിപ്പാർട്ട് ചെയ്യാനും കുഞ്ഞാപ്പിലൂടെ സാധിക്കും. പഞ്ചായത്തുകളിലെ പാരന്റിംഗ് ക്ലിനിക്കുകളുടെ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. കുട്ടികൾ ഒരുതരത്തിലും ചൂഷണം ചെയ്യപ്പെടാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.