Kerala
എസ്‌ഐ തൊപ്പി തലയിൽ വച്ച് കുഞ്ഞില മസിലാമണി; ആശുപത്രിയിൽ പോകണമെന്നും ആവശ്യം
Kerala

എസ്‌ഐ തൊപ്പി തലയിൽ വച്ച് കുഞ്ഞില മസിലാമണി; ആശുപത്രിയിൽ പോകണമെന്നും ആവശ്യം

Web Desk
|
16 July 2022 3:57 PM GMT

അസംഘടിതർ എന്ന തന്റെ ചലച്ചിത്രം മേളയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കി എന്ന പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്.

കോഴിക്കോട്: വനിത ഫിലിം ഫെസ്റ്റിവലിൽ വേദിയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലാമണി പൊലീസ് തൊപ്പി വച്ച് ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തു. വേദിയിൽ പ്രതിഷേധിച്ചതിന് കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് വാഹനത്തിൽ നിന്നാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ആശുപത്രിയിൽ പോകണമെന്നും പത്രസമ്മേളനം നടത്തണമെന്നും ഈ പോസ്റ്റിനെ തുടർന്ന് പിന്നീട് പോസ്റ്റ് ചെയ്തിട്ടുണ്ട്.

അസംഘടിതർ എന്ന തന്റെ ചലച്ചിത്രം മേളയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കി എന്ന പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്.

മൂന്നാം അന്താരാഷ്ട്ര വനിതാ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടന വേളയിലായിരുന്നു കുഞ്ഞിലയുടെ പ്രതിഷേധം. തനിക്ക് പാസ് എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ചിത്രം കാണാൻ തന്നെ അനുവദിക്കണമെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് കുഞ്ഞില കൈരളി ശ്രീ തിയേറ്ററിലെത്തിയത്. പിന്നീട് കെ.കെ രമയെയും ടി.പി ചന്ദ്രശേഖരനെയും അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കൂടാതെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാഷ്ട്രീയ വിരോധം തീർക്കുകയായിരുന്നുവെന്നും അദ്ദേഹം തന്നെ മനഃപൂർവം ഒഴിവാക്കിയെന്നും കുഞ്ഞില ആരോപിച്ചു.

Similar Posts