ആരോഗ്യവകുപ്പ് ഡയറക്ടര്‍ നാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കും
|സുരക്ഷാവീഴ്ചകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഡയറക്ടറുടെ സന്ദര്‍ശനം
കോഴിക്കോട്: സുരക്ഷാവീഴ്ചകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പോലീസുദ്യോഗസ്ഥർ കുതിരവട്ടത്ത് പരിശോധന നടത്തി. സൂപ്രണ്ടിന്‍റിന്‍റെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം താല്ക്കാലികമായി പിന്‍വലിച്ചു
ഫോറന്‍സിക് വാര്‍ഡില്‍ നിന്നും അന്തേവാസികള്‍ വാര്‍ഡിന്‍റെ ഭിത്തിതുരന്ന് മതില് ചാടിയാണ് പുറത്ത് പോയിരുന്നത്. ഈ മതിലുകളുടെ ഉയരമാണ് കൂട്ടുന്നത്. വാര്‍ഡുകളോടും മതിലിനോടും ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാനുള്ള അനുമതി തേടും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ നാളെ കുതിരവട്ടം സന്ദര്‍ശിക്കും.
കുതിരവട്ടത്തെ സുരക്ഷാവീഴ്ചയില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മൂന്ന് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍മാര്‍ കുതിരവട്ടത്ത് പരിശോധന നടത്തി. റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഹൈക്കോടതിക്ക് സമര്‍പ്പിക്കും.
മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനെ സസ്പെന്‍റ് ചെയ്തതില്‍ പ്രതിഷേധിച്ച് KGMOA നടത്തുന്ന സമരം താല്ക്കാലികമായി പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.