'ലോറി ഇടിപ്പിച്ച് കൊല്ലാൻ ശ്രമമുണ്ടായി; നടന്നത് വധശ്രമം'; റെജി ചെറിയാനെതിരെ തോമസ് കെ തോമസ്
|ലോറി ഇടിപ്പിച്ച് കൊല്ലാൻ ശ്രമമുണ്ടായെന്നും തനിക്കെതിരെ കള്ളക്കേസ് കൊടുത്തുവെന്നും തോമസ് പറഞ്ഞു
തിരുവനന്തപുരം: എൻ.സി.പി നേതാവും വ്യവസായിയുമായ റെജി ചെറിയാൻ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയുമായി തോമസ് കെ.തോമസ് എം.എൽ.എ. തനിക്കെതിരെ കള്ളക്കേസ് കൊടുത്തു. കൊടുത്തവരേയും വധശ്രമം നടത്തിയവരേയും പി.സി ചാക്കോ സംരക്ഷിക്കുന്നുവെന്നും തോമസ് കെ തോമസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകി.
ആലപ്പുഴ ജില്ല പ്രസിഡന്‍റിനെ റെജി ചെറിയാൻ എം.എൽ.എ ഒറ്റയ്ക്കാണ് എറണാകുളത്തുളള മകന്റെ വീട്ടിലേക്ക് വണ്ടി ഓടിച്ച് പോകുന്നത്. ആ സമയത്ത് പാണ്ടി ലോറി ഇടിപ്പിച്ചു കൊല്ലും എന്ന് അദ്ദേഹം ജില്ല പ്രസിഡന്‍റിനെ വിളിച്ച് പറഞ്ഞു. പ്രസിഡന്റാണ് തന്നോട് ഈ കാര്യം വിളിച്ചു പറഞ്ഞത്. ഓരു വർഷത്തിനു മുൻപ് നടന്ന സംഭവമാണ് അന്ന് തന്നെ ആലപ്പുഴ എസ്.പി. ജയദേവൻ സാറിനു പരാതി നൽകിയിരുന്നു തോമസ് പറഞ്ഞു.
ഡ്രൈവറായിരുന്ന ബാബുക്കുട്ടിയുടെ അക്കൗണ്ടിലേക്ക് പണം വന്നത് അന്വേഷിക്കണം. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ പി.സി ചാക്കോ സംരക്ഷിക്കുന്നു. ചാക്കോ പാർട്ടിയെ നശിപ്പിക്കുകയാണ് എന്നും തോമസ് ആരോപിച്ചു.