Kerala
കുവൈത്ത് മനുഷ്യക്കടത്ത്;  ആളുകളെ കയറ്റി അയക്കുന്നത് ഒന്നാം പ്രതി അജുമോനെന്ന് മുഖ്യസൂത്രധാരൻ ഗസാലി
Kerala

കുവൈത്ത് മനുഷ്യക്കടത്ത്; ആളുകളെ കയറ്റി അയക്കുന്നത് ഒന്നാം പ്രതി അജുമോനെന്ന് മുഖ്യസൂത്രധാരൻ ഗസാലി

Web Desk
|
3 July 2022 2:55 AM GMT

ആളൊന്നിന് ഒന്നരലക്ഷം രൂപ വീതം നൽകാറുണ്ടെന്നും ഗസാലി മീഡിയവണിനോട്

കുവൈത്ത് സിറ്റി: കുവൈത്ത് മനുഷ്യക്കടത്ത് കേസിൽ ഒന്നാം പ്രതിക്കെതിരെ ആരോപണവുമായി കേസിലെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന ഗസാലി. കുവൈത്തിലേക്ക് ആളുകളെ കയറ്റി അയക്കുന്നത് നാട്ടിൽ നിന്നും അജുമോൻ ആണെന്നും ആളൊന്നിന് ഒന്നരലക്ഷം രൂപ വീതം നൽകാറുണ്ടെന്നും ഗസാലി പറഞ്ഞു. മീഡിയവണിനോടാണ് ഗസാലിയുടെ വെളിപ്പെടുത്തൽ.

പരാതിക്കാരായ സ്ത്രീകളെ ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണവും ഇയാൾ നിഷേധിച്ചു. കേസിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള ഗസാലി ആദ്യമായാണ് വിഷയത്തിൽ പ്രതികരിക്കുന്നത്. ജോലിക്ക് അപേക്ഷിക്കുന്നവരുടെ ഫോട്ടോ ഏജന്‍റ് അയച്ചുകൊടുക്കും. അത് കണ്ട് ഇഷ്ടപ്പെട്ടാണ് അറബികള്‍ ഓരോരുത്തരെയും തെരഞ്ഞെടുക്കുന്നത്. എയർപോർട്ടിൽ ഇവരെ കൂട്ടിക്കൊണ്ടുപോകുക മാത്രമേ തന്റെ ജോലി. അവർ ധരിച്ച വസ്ത്രത്തിന്റെ ഫോട്ടോ വരെ ഏജന്റ് വാട്‌സ് ആപ്പിൽ അയച്ചുതരുമെന്നും ഗസാലി പറഞ്ഞു.

'അജുമോന് ഇവിടുന്ന് അയച്ചുകൊടുക്കുന്നത് വീട്ടുജോലിക്കുള്ള വിസായണ്. എന്നാല്‍ വീട്ടുജോലിക്കല്ല വന്നതെന്നാണ് ഇവിടുന്നത് പോയ യുവതി പറഞ്ഞത്. എല്ലാ രേഖകളും കൈയിലുണ്ട്. 10 ലക്ഷം രൂപ ഞാന്‍ വാങ്ങി എന്ന് പറയുന്നത് കള്ളമാണ്. ഒരുപക്ഷേ ഏജന്റ് വാങ്ങിയിട്ടുണ്ടാകും' എനിക്കതറിയില്ലെന്നും ഗസാലി പറഞ്ഞു.

Similar Posts