ലൈഫ് മിഷൻ അടിയന്തര പ്രമേയം; കുഴൽനാടന്റെ പ്രസംഗഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി
|റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ടെന്ന് ഭാഗവും നീക്കി
തിരുവനന്തപുരം: ലൈഫ് മിഷനിൽ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ സഭയിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി. റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ടെന്ന് ഭാഗവും സ്വപ്ന ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയെ കണ്ടു എന്ന് പരാമർശവുമാണ് നീക്കിയത്.
ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് മാത്യു കുഴൽനാടൻ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ നോട്ടീസിലാണ് അസാധാരണ സംഭവങ്ങൾക്ക് നിയമസഭ വേദിയായത്.
അതേസമയം,ഷുഹൈബ് വധക്കേസിൽ ഇന്ന് സഭ പ്രക്ഷ്ബുധമായി. ശുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.