Kerala
പെരിയ ഇരട്ടക്കൊലപാതകം;കെ.വി കുഞ്ഞിരാമൻ ഇന്ന് കോടതിയിൽ ഹാജരായേക്കും
Kerala

പെരിയ ഇരട്ടക്കൊലപാതകം;കെ.വി കുഞ്ഞിരാമൻ ഇന്ന് കോടതിയിൽ ഹാജരായേക്കും

Web Desk
|
22 Dec 2021 1:12 AM GMT

കഴിഞ്ഞ തവണ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും നോട്ടീസ് ലഭിച്ചത് താമസിച്ചതിനാല്‍ ഹാജരാകാൻ കഴിഞ്ഞില്ലെന്ന് കുഞ്ഞിരാമന്‍റെ അഭിഭാഷകൻ അറിയിച്ചിരുന്നു

പെരിയ ഇരട്ട കൊലക്കേസിൽ പ്രതി സ്ഥാനത്തുള്ള മുൻ ഉദുമ എം.എൽ.എ കെ.വി കുഞ്ഞിരാമൻ ഇന്ന് കോടതിയിൽ ഹാജരായേക്കും. കഴിഞ്ഞ തവണ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും നോട്ടീസ് ലഭിച്ചത് താമസിച്ചതിനാല്‍ ഹാജരാകാൻ കഴിഞ്ഞില്ലെന്ന് കുഞ്ഞിരാമന്‍റെ അഭിഭാഷകൻ അറിയിച്ചിരുന്നു. കുഞ്ഞിരാമനൊപ്പം പ്രതി ചേർത്ത മണികണ്ഠൻ, ബാലകൃഷ്ണൻ വെളുത്തോളി, മണി, രാഘവൻ വെളുത്തോളി എന്നിവർ കോടതിയിൽ ഹാജരായിരുന്നു.

കേസിലെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുകയും പ്രതികൾക്ക് സംരക്ഷണം നൽകുകയും ചെയ്തുവെന്നാണ് കെ.വി കുഞ്ഞിരാമനെതിരെ ചുമത്തിയ കുറ്റം. ആകെയുള്ള 24 പ്രതികളിൽ 16 പേർ ഇപ്പോൾ ജയിലിലാണ്.

Similar Posts