തൃക്കാക്കരയിൽ ഇടതുപക്ഷത്തിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ്
|'എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കും. പിന്നീട് ജോ ജോസഫിന് വേണ്ടി വോട്ട് തേടും. നിലപാട് മാറുന്നതിൽ വേദനയും ദുഃഖവുമുണ്ട്'
എറണാകുളം: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ്. ജോ ജോസഫിന് അനുകൂലമാണ് പുതിയ തീരുമാനമെന്ന് കെ.വി തോമവസ് മീഡിയവണിനോട് പറഞ്ഞു.
എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കും.പിന്നീട് ജോ ജോസഫിന് വേണ്ടി വോട്ട് തേടും. നിലപാട് മാറുന്നതിൽ വേദനയും ദുഃഖവുമുണ്ട്. ഞാൻ കണ്ട കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസ്, വൈരാഗ്യബുദ്ധിയോടെ പ്രവർത്തകരെ വെട്ടിനിരത്തുന്ന പാർട്ടിയായി അതുമാറിയെന്നും ചർച്ചയില്ലാതെ പാർട്ടിയിൽ എങ്ങനെ നിൽക്കുമെന്നും അദ്ദേഹം ചോദിച്ചു.
ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണോ എന്ന കാര്യം തുറന്നുപറയാനാകില്ല. ജോ ജോസഫ് ജയിക്കുമോയെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.
പാര്‍ട്ടി ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കാന്‍ അച്ചടക്ക സമിതി ശിപാര്‍ശ ചെയ്തിരുന്നു. അതേ സമയം നടപടി സംബന്ധിച്ച അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷയുടേതാണ്. കെ.വി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കെ പി സി സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
Summary- KV Thomas to campaign for LDF in Thrikkakara