Kerala
സി.പി.എം സെമിനാറില്‍ പങ്കെടുക്കുന്നതിന് ഹൈക്കമാൻഡിന്‍റെ അനുമതി തേടിയിട്ടുണ്ടെന്ന് കെ.വി തോമസ്
Click the Play button to hear this message in audio format
Kerala

സി.പി.എം സെമിനാറില്‍ പങ്കെടുക്കുന്നതിന് ഹൈക്കമാൻഡിന്‍റെ അനുമതി തേടിയിട്ടുണ്ടെന്ന് കെ.വി തോമസ്

Web Desk
|
4 April 2022 6:57 AM GMT

തരൂരും കെ.വി തോമസും സെമിനാറിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചു

കൊച്ചി: സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിന് ഹൈക്കമാൻഡിന്‍റെ അനുമതി തേടിയിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. തരൂരും കെ.വി തോമസും സെമിനാറിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചു.

കണ്ണൂരിൽ നടക്കാനിരിക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ സെമിനാറിൽ കോൺഗ്രസ് നേതാക്കളായ കെ.വി തോമസും ശശി തരൂരും പങ്കെടുക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കെ.പി.സി.സിയുടെ നിലപാട് അനുസരിച്ച് പങ്കെടുക്കില്ല എന്ന് ശശി തരൂർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കെ.വി തോമസിന്‍റെ മനസ്സിലിരിപ്പ് മറിച്ചാണ്. സെമിനാറിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് തോമസ് മീഡിയവണിനോട് പറഞ്ഞു.

സെമിനാറിൽ പങ്കെടുക്കില്ലെന്ന് ശശി തരൂരും കെ.വി തോമസും അറിയിച്ചിട്ടില്ലെന്ന് എം.വി ജയരാജൻ പറഞ്ഞു. അതേസമയം കോൺഗ്രസ് നേതാക്കൾ സി. പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.



Similar Posts