Kerala
Kerala
ആവശ്യത്തിന് കൃഷി ഓഫീസർമാർ ഇല്ലാത്തത് കുട്ടനാട് കർഷകരെ പ്രതിസന്ധിയിലാക്കുന്നു
|29 Nov 2022 1:24 AM GMT
കൃഷിയല്ലാതെ മറ്റൊരു വ്യവസായവും കുട്ടനാട്ടിൽ ഇല്ല. 90% ശതമാനവും കർഷകർ
കുട്ടനാട്: കുട്ടനാട്ടിൽ ആവശ്യത്തിന് കൃഷി ഓഫീസർമാർ ഇല്ലാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഉദ്യോഗസ്ഥരുടെ അഭാവം മൂലം കാർഷിക ഇടപാടുകൾക്ക് കാലതാമസം നേരിടുന്നെന്നാണ് കർഷകരുടെ പരാതി.
കൃഷിയല്ലാതെ മറ്റൊരു വ്യവസായവും കുട്ടനാട്ടിൽ ഇല്ല. 90% ശതമാനവും കർഷകർ. എന്നാൽ ഇവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലതും മുടങ്ങുന്നതായാണ് പരാതി. കൃഷി ഓഫീസർമാരെ നിയമിക്കാത്തതാണ് പ്രശ്നം. ചമ്പക്കുളം, രാമങ്കരി, കൃഷിഭവനുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.കൃഷി ഓഫീസർമാരുടെ അഭാവം രണ്ടാം കുട്ടനാട് പാക്കേജിനെയും ബാധിച്ചിട്ടുണ്ട്. പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണുമെന്നാണ് വകുപ്പിന്‍റെ വിശദീകരണം. എന്നാൽ പുഞ്ചകൃഷിക്ക് മുൻപ് നടപടി ഉണ്ടായില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് ഇറങ്ങാനാണ് കർഷകരുടെ തീരുമാനം.