Kerala
Kerala
ലക്ഷദ്വീപിൽ മൃഗഡോക്ടർമാരെ നിയമിക്കാതെ ഭരണകൂടം; 10 ദ്വീപുകൾക്ക് ആകെയുള്ളത് രണ്ട് ഡോക്ടർമാർ
|19 May 2022 3:20 AM GMT
മൃഗസംരക്ഷണ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെയാണ് ഡോക്ടർമാരുടെ എണ്ണം കുറഞ്ഞത്.
കവരത്തി: ലക്ഷദ്വീപിൽ കൂടുതൽ മൃഗഡോക്ടർമാരെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാൻ ദ്വീപ് ഭരണകൂടത്തിന്റെ നീക്കം. 10 ദ്വീപുകൾക്ക് ആകെയുള്ളത് രണ്ട് ഡോക്ടർമാരാണ്. മൃഗസംരക്ഷണ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെയാണ് ഡോക്ടർമാരുടെ എണ്ണം കുറഞ്ഞത്.
ഇതിനെതിരെ കൽപേനി സ്വദേശിയായ ഡോ. കബീർ ഹൈക്കോടതിയെ സമീപിച്ചു. എല്ലാ ദ്വീപിലും ഡോക്ടർമാരെ നിയമിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും ഇത് മറികടക്കാൻ ആകെയുള്ള രണ്ട് ഡോക്ടർമാർക്ക് 10 ജില്ലകളുടെയും ചുമതല നൽകിയിരിക്കുകയാണ് ദ്വീപ് ഭരണകൂടം. രണ്ട് ഡോക്ടർമാരും തലസ്ഥാനമായ കവരത്തിയിലാണ്. ഇവർക്ക് മറ്റു ദ്വീപുകളിൽ പോയി ചികിത്സ നടത്താൻ ബുദ്ധിമുട്ടാണ്. കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഹരജി നൽകുമെന്ന് ഡോ. കബീർ മീഡിയവണിനോട് പറഞ്ഞു.