Kerala
യൂണിവേഴ്സിറ്റി സെന്‍റര്‍ കോളേജ് ആയപ്പോള്‍ പി.എം സയിദിന്‍റെ പേര് ഔട്ട് ഓഫ് സിലബസ്; ലക്ഷദ്വീപില്‍ വ്യാപക പ്രതിഷേധം
Kerala

യൂണിവേഴ്സിറ്റി സെന്‍റര്‍ കോളേജ് ആയപ്പോള്‍ പി.എം സയിദിന്‍റെ പേര് 'ഔട്ട് ഓഫ് സിലബസ്'; ലക്ഷദ്വീപില്‍ വ്യാപക പ്രതിഷേധം

Web Desk
|
3 Jan 2022 5:07 AM GMT

കോളേജാക്കി പുനഃനാമകരണം ചെയ്തപ്പോള്‍ പി.എം. സയിദിനെ വെട്ടി; 'പി.​എം സ​യി​ദ് കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സെൻറ​ർ' എ​ന്നെ​ഴു​തി​യ പ​ഴ​യ ബോ​ർ​ഡ് കോളേജ് കെ​ട്ടി​ട​ത്തി​നു​സ​മീ​പം ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലാണ്. ഈ ചിത്രങ്ങളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വലിയ പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

ലക്ഷദ്വീപിലെ സര്‍ക്കാര്‍ കോളേജിന് മുന്‍ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ പി.എം സയീദിന്‍റെ പേര് നല്‍കാത്തതിനെതിരെ പ്രതിഷേധം പുകയുന്നു. നേരത്തെ യൂണിവേഴ്സിറ്റി കേന്ദ്രമായിരുന്നപ്പോള്‍ 'പി.എം സയീദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്‍റര്‍' എന്നായിരുന്നു പേര്. ഇതാണ് ഇപ്പോള്‍ 'ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ആന്ത്രോത്ത്'എന്നാക്കിയിരിക്കുന്നത്.

ലക്ഷദ്വീപില്‍ നേരത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം വരെ മാത്രമാണുണ്ടായിരുന്നത്. കോളേജ് വിദ്യാഭ്യാസത്തിനായി 2003ലാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മൂന്നു സെന്‍ററുകള്‍ ലക്ഷദ്വീപില്‍ ആരംഭിച്ചത്. ഇ​വി​ടെ ഇ​തു​വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലയുടെ ഈ സെൻറ​റു​ക​ളാ​യി​രു​ന്നു. 'പി.എം സയീദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്‍റര്‍' എന്നായിരുന്നു ആന്ത്രോത്തിലെ യൂണിവേഴ്സിറ്റി സെന്‍ററിന്‍റെ പേര്. അ​താ​ണ് ഇ​പ്പോ​ൾ പോ​ണ്ടി​ച്ചേ​രി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ൽ കോ​ള​ജു​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്.

ബി.ജെ.പി നേതാവ്‌ പ്രഫുൽ ഖോഡ പട്ടേൽ അഡ്‌മിനിസ്‌ട്രേറ്ററായശേഷമാണ്‌ കോളേജുകളുടെ അഫിലിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ മാറ്റിയത്‌. തുടർന്ന്‌ പുതുച്ചേരി സർവകലാശാലയിൽ കോളേജായി അഫിലിയേറ്റ്‌ ചെയ്യുകയായിരുന്നു. കേരളവുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായിരുന്നു അത്‌.


യൂണിവേഴ്സിറ്റി കേ​ന്ദ്ര​ത്തിൻറ പേ​ര് ഇ​പ്പോ​ൾ ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ആന്ത്രോത്ത് എന്ന് പുനഃനാമകരണം ചെയ്ത് പുതുച്ചേരി സർവകലാശാലയിൽ അഫിലിയേറ്റ്‌ ചെയ്‌ത്‌ പുതിയ കോളേജായി പ്രഖ്യാപിക്കുകയും, ഉപരാഷ്‌ട്രപതി ഉദ്‌ഘാടനം നടത്തുകയുമായിരുന്നു. ആന്ത്രോത്ത്, കടമത്ത് ദ്വീപുകളിലെ കോളജുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ഈ ജനുവരി ഒന്നിനാണ് നിര്‍വഹിച്ചത്. ഇതുസംബന്ധിച്ച ക്ഷണക്കത്തിലും ആന്ത്രോത്ത് കോളജിന്‍റെ പേരില്‍ പി.എം സയീദ് എന്ന് പരാമര്‍ശിച്ചില്ല, പകരം 'ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ആന്ത്രോത്ത്' എന്നാണ് പറയുന്നത്.

അതേസമയം 'പി.​എം സ​യി​ദ് കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സെൻറ​ർ' എ​ന്നെ​ഴു​തി​യ പ​ഴ​യ ബോ​ർ​ഡ് കോളേജ് കെ​ട്ടി​ട​ത്തി​നു​സ​മീ​പം ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലാണ്. ഈ ചിത്രങ്ങളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വലിയ പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

കോളേജിന്‍റെ ഉദ്ഘാടനം സംബന്ധിച്ച് ബി.ജെ.പി നേതാവ് അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയും വലിയ തരത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്. 'പേര് മാറ്റി ഉൽഘാടനം നടത്തി അയിനാണ് ഈ പ്രഹസനം...' എന്നുള്ള തരത്തിലാണ് കമന്‍റുകള്‍ വരുന്നത്.

Similar Posts