'ഇശാല്‍ മറിയത്തിനെ ചേര്‍ത്തുപിടിക്കണം': സഹായ അഭ്യര്‍ത്ഥനയുമായി ലക്ഷദ്വീപ് എം.പി
|ഇശാല്‍ മറിയത്തിന് ചലനശേഷി ഇല്ലാതാകുന്ന അപൂർവങ്ങളിൽ അപൂർവമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗമാണ്
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് കനിവ് കാത്തു കഴിയുന്ന ലക്ഷദ്വീപില്‍ നിന്നുള്ള ഇശാല്‍ മറിയത്തിന് സഹായം ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസൽ. ഇശാല്‍ മറിയത്തിന് നല്‍കാന്‍ കഴിയാവുന്ന പരമാവധി സഹായം ലക്ഷദ്വീപുകാര്‍ നല്‍കുന്നുണ്ടെങ്കിലും അത് കൊണ്ട് മാത്രം മരുന്നിന് വേണ്ട തുക ലഭിക്കില്ല. അതിന് ലക്ഷദ്വീപിന് പുറത്തുള്ളവരുടെ കൂടെ സഹായം ലഭിച്ചാലേ സാധിക്കൂവെന്ന് എം.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. കടമത്ത് ദ്വീപിലെ നാസറിന്‍റെയും ജസീറയുടെയും മകളായ ഇശാല്‍ മറിയത്തിന് ചലനശേഷി ഇല്ലാതാകുന്ന അപൂർവങ്ങളിൽ അപൂർവമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗമാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്നാണ് ഇശാലിന് ആവശ്യം. നാലുമാസം മാത്രമാണ് ഇശാലിന്‍റെ പ്രായം.
അമേരിക്കന്‍ കമ്പനി കണ്ടുപിടിച്ച ഒരു ഡോസ് ഇഞ്ചക്ഷന് 16 കോടി രൂപയാണ് സമാഹരിക്കേണ്ടത്. നിലവില്‍ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. മരുന്നിനാവശ്യമായ പണം കണ്ടെത്താനുളള ശ്രമത്തിലാണ് ഈ കുടുംബം.
സുമനസ്സുകള്‍ ഒറ്റക്കെട്ടായി കൈകോര്‍ത്തതോടെ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന്‍റെ ചികിത്സയ്ക്ക് ആവശ്യമായ 18 കോടി രൂപയാണ് കഴിഞ്ഞദിവസം സമാഹരിച്ചത്. വിദേശത്തു നിന്നടക്കം നിരവധി പേരാണ് മുഹമ്മദിന് സഹായവുമായി എത്തിയത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും തുക സമാഹരിക്കാന്‍ കഴിഞ്ഞത്. ഇതുപോലെ കേരള സമൂഹം ഇശാലിനെയും ചേര്‍ത്തുപിടിക്കുമെന്നാണ് കുടുംബത്തിന്‍റെ വിശ്വാസം.
Bank account details
Name: Naser PK
Account number: 915010040427467
IFSC: UTIB0002179
Axis Bank, Hennor, Banglore branch
Google pay: 8762464897