Kerala
Kerala
കേരളത്തിന് പിന്നാലെ ലൈംഗിക വിദ്യാഭ്യാസം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ ലക്ഷദ്വീപും
|14 May 2024 1:52 AM GMT
കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതിനായി മാതാപിതാക്കൾക്കും അധ്യാപകർക്കും പ്രത്യേകം പരിശീലനം നൽകാറുണ്ടെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയെ അറിയിച്ചു.
കൊച്ചി: കേരളത്തിന് പിന്നാലെ ലൈംഗിക വിദ്യാഭ്യാസം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ ലക്ഷദ്വീപും. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയെ അറിയിച്ചു. സി.ബി.എസ്.ഇ കേരള സിലബസുകൾ പിന്തുടരുന്ന ലക്ഷദ്വീപിലെ സ്കൂളുകളിൽ പുതിയ മാറ്റം കൊണ്ടുവരുന്നതിന് തയ്യാറാണെന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അറിയിച്ചത്.
സിലബസുകൾ സുപരിചിതമാക്കാൻ അധ്യാപകർക്ക് പ്രത്യേകം പരിശിലനം നൽകുമെന്നും അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടിയിലുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതിനായി മാതാപിതാക്കൾക്കും അധ്യാപകർക്കും പ്രത്യേകം പരിശീലനം നൽകാറുണ്ടെന്നും അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി കെൽസയിലെ വിദഗ്ധരുടെ സഹായം തേടുന്നത് പരിഗണിക്കാൻ അഡ്മിനിസ്ട്രേഷന് കോടതി നിർദേശം നൽകി. കേസ് ഈ മാസം 24 ന് പരിഗണിക്കും.