Kerala
Landslides hit Life Mission houses in Malappuram
Kerala

കനത്ത മഴ; മലപ്പുറത്ത് ലൈഫ് മിഷൻ വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീണു

Web Desk
|
16 Oct 2023 1:09 AM GMT

മണ്ണിടിച്ചിൽ പതിവായതോടെ ഭൂരിഭാഗം കുടുംബങ്ങളും നേരത്തേ തന്നെ വാടകവീടുകളിലേക്ക് മാറിയിരുന്നു

മലപ്പുറം: കനത്ത മഴയിൽ മലപ്പുറം പരിയാപുരം കിഴക്കേ മുക്കിലുള്ള ലൈഫ് വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. സുരക്ഷിതമല്ലാത്ത സ്ഥലത്താണ് വീടെന്നതിനാൽ മിക്ക വീടുകളിലും ആളുകൾ താമസിക്കുന്നുണ്ടായിരുന്നില്ല.16 വീടുകളാണ് ഇവിടെയുള്ളത്.

ഇത് ആദ്യമായല്ല പരിയാപുരത്തെ ഈ വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുന്നത്. 10 വർഷം മുൻമ്പാണ് വീട് നിർമമാണത്തിനായി പഞ്ചായത്ത് പല തട്ടുകളായി കിടക്കുന്ന ഈ ഭൂമി വാങ്ങിയത്. 5 വർഷം മുൻമ്പ് ലൈഫ് ഭവന പദ്ധതി പ്രകാരം 15 വീടും , ഇന്ദിര ആവാസ് യോജന പ്രകാരം ഒരു വീടും നിർമ്മിച്ചു. മിക്ക വീടുകളിലേക്കും വഴിയില്ല. മണ്ണിടിച്ചിൽ പതിവായതോടെ ഭൂരിഭാഗം കുടുംബങ്ങളും വാടക വീടുകളിലേക്ക് മാറി.

ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലം ഭവന നിർമാണത്തിനായി വാങ്ങിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ഉയർന്നെങ്കിലും ഇതുവരെ യാതൊരു അന്വേഷണവും നടന്നിട്ടില്ല.

സർക്കാർ പണം ഉപയോഗിച്ച് സ്ഥലം വാങ്ങുകയും , വീടു നിർമ്മിക്കുകയും ചെയ്തെങ്കിലും നിർധനരായ കുടുംബങ്ങൾക്ക് സുരക്ഷിതമായി ഇവിടെ താമസിക്കാൻ കഴിയുന്നില്ല. 2018 ലും, 2019 ലും ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായതോടെയാണ് ഭൂരിഭാഗം കുടുംബങ്ങളും ഇവിടെ നിന്നും മാറി താമസിച്ചത്

Similar Posts