Kerala
kannur landslide
Kerala

കണ്ണൂർ അയ്യങ്കുന്നിൽ മണ്ണിടിച്ചിൽ; രണ്ടര ഏക്കർ കൃഷിഭൂമി നശിച്ചു

Web Desk
|
19 July 2024 2:21 PM GMT

കച്ചേരിക്കടവ് പാറക്കാമലയിലാണ് മണ്ണിടിഞ്ഞത്

കണ്ണൂർ: അയ്യങ്കുന്നിൽ മണ്ണിടിച്ചിൽ. കച്ചേരിക്കടവ് പാറക്കാമലയിലാണ് മണ്ണിടിഞ്ഞത്. കണ്ണൂരിലെ മലയോര മേഖലകളിൽ ഇന്ന് ഉച്ചക്ക് ശേഷം പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെയാണ് അയ്യങ്കുന്നിൽ മണ്ണിടിഞ്ഞത്.

തെക്കേടം റെജി എന്നയാളുടെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു മണ്ണിടിച്ചിൽ. രണ്ടര ഏക്കറോളം കൃഷിഭൂമി മണ്ണിടിച്ചിലിനെ തുടർന്ന് നശിച്ചു. പ്രദേശത്തെ കരിങ്കൽ ക്വാറിയോട് ചേർന്ന പ്രദേശത്ത് നിന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്ത് ഏറെ നാളായി ആൾതാമസം ഉണ്ടായിരുന്നില്ല.

Similar Posts