Kerala
Karipur airport

കരിപ്പൂര്‍ വിമാനത്താവളം

Kerala

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കാന്‍ വൈകും

Web Desk
|
6 Feb 2024 2:02 AM GMT

കരിപ്പൂർ വിമാനപകടത്തിന് പിന്നാലെയാണ് വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ കാത്തിരിപ്പ് നീളും. റെസ നിർമ്മാണം പൂർത്തിയായാൽ മാത്രമെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകൂവെന്ന് മലപ്പുറം എം.പി അബ്ദുസമദ് സമദാനിയെ വ്യോമയാന സഹമന്ത്രി രേഖാമൂലം അറിയിച്ചു.

കരിപ്പൂർ വിമാനപകടത്തിന് പിന്നാലെയാണ് വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വലിയ വിമാനങ്ങൾ ഇറങ്ങത്തത് യാത്രകാർക്ക് പ്രയാസം സൃഷ്ടിക്കുന്നതും നിലവിലെ റൺവേയുടെ സുരക്ഷയും ചൂണ്ടിക്കാട്ടിയാണ് മലപ്പുറം എം.പി ഡോ. എം.പി അബ്ദു സമദ് സമദാനി വിഷയം പാർലമെൻ്റിൽ ഉന്നയിച്ചിരുന്നു. റൺവേ നവീകരണവും റെസയുടെ നീളം കൂട്ടലും കഴിഞ്ഞ ശേഷം മാത്രമെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകൂ എന്ന നിലപാടിലാണ് വ്യോമയാന മന്ത്രാലയം. വിദഗ്ധ സമിതി നിർദേശമനുസരിച്ച് റെസ നിർമ്മാണത്തിന് ശേഷം മാത്രമെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകൂവെന്ന് വ്യോമയാന സഹമന്ത്രി ഡോ.വിജയകുമാർ സിങ് കത്തിലൂടെ സമദാനിയെ അറിയിച്ചു.

റൺവേ നവീകരണ ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. മന്ത്രിയുടെ കത്ത് പുറത്ത് വന്നതോടെ ഹജ്ജിനായി വലിയ വിമാനങ്ങൾ അനുവദിക്കുമെന്ന പ്രതീക്ഷയും ഇല്ലാതായി. വലിയ വിമാനങ്ങൾ സർവീസ് നടത്തിയാൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.



Similar Posts