Kerala
സമരം അവസാനിപ്പിച്ചത് താൽക്കാലികമെന്ന് ലത്തീൻസഭ; പള്ളികളിൽ ഇന്ന് ഇടയലേഖനം വായിക്കും
Kerala

സമരം അവസാനിപ്പിച്ചത് താൽക്കാലികമെന്ന് ലത്തീൻസഭ; പള്ളികളിൽ ഇന്ന് ഇടയലേഖനം വായിക്കും

Web Desk
|
11 Dec 2022 1:20 AM GMT

സർക്കാർ നൽകിയ ആറ് ഉറപ്പുകളും ഇടയലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്

തിരുവനന്തപുരം: വിഴിഞ്ഞം സമരം പിൻവലിച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ച് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്ന് ഇടയലേഖനം വായിക്കും. സമരം താൽക്കാലികമായാണ് നിർത്തിയതെന്ന് സർക്കുലറിൽ പറയുന്നു. സർക്കാർ അംഗീകരിച്ചു എന്ന് പറയുന്ന ആറ് ഉറപ്പുകൾ ഭാഗികമായി മാത്രമാണെന്ന് ഇടയലേഖനത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞമാസം 26,27 തീയതികളിലുണ്ടായ അനിഷ്ടസംഭവങ്ങൾ മൂലമാണ് സമരം നിർത്തിയത്. സർക്കാർ നൽകിയ ആറ് ഉറപ്പുകളും ഇടയലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. തീരശോഷണം തുറമുഖ നിർമാണം മൂലമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നത് അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ലത്തീൻ അതിരൂപത കുറ്റപ്പെടുത്തി.

ഈമാസം ആറിനായിരുന്നു വിഴിഞ്ഞം സമരം പിന്‍വലിച്ചത്. മുഖ്യമന്ത്രി വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് സമരസമിതി വ്യക്തമാക്കിയിരുന്നു. 140–ാം ദിവസമാണ് സമരം അവസാനിപ്പിച്ചത്.

Similar Posts