Kerala
വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപത ഹൈക്കോടതിയിലേക്ക്
Kerala

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപത ഹൈക്കോടതിയിലേക്ക്

Web Desk
|
18 Oct 2022 8:09 AM GMT

തങ്ങളെ കൂടി കേൾക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾക്കായി മറ്റ് വഴികൾ ഉണ്ടെന്നുമാണ് ലത്തീൻ അതിരൂപതയുടെ വാദം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപത ഹൈക്കോടതിയെ സമീപിക്കുന്നു. നാളെ ഹൈക്കോടതിയിൽ ഹരജി നൽകുമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര അറിയിച്ചു. അദാനി ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹരജിക്ക് എതിരായാണ് ഹരജി നൽകുക. തങ്ങളെ കൂടി കേൾക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾക്കായി മറ്റ് വഴികൾ ഉണ്ടെന്നുമാണ് ലത്തീൻ അതിരൂപതയുടെ വാദം.

തുറമുഖ കവാടത്തിനു മുന്നിലെ മത്സ്യത്തൊഴിലാളികളുടെ സമരം 64ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് വിവിധ ഫെറോനകളിൽ നിന്നുള്ള സ്ത്രീകളുടെ കൂട്ടായ്മ സമരപ്പന്തലിൽ എത്തി. നാളെ ഉച്ച കഴിഞ്ഞ് സെക്രട്ടറിയേറ്റ് പടിക്കൽ കല - സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ച് ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിക്കും. ഇന്നലെ തിരുവനന്തപുരം ബൈപ്പാസിലെ റോഡ് അടക്കം 9 സ്ഥലങ്ങളിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു സമരം നടത്തിയിരുന്നു.

Similar Posts