Kerala
വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപത; സർക്കുലർ പള്ളികളിൽ വായിച്ചു
Kerala

വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപത; സർക്കുലർ പള്ളികളിൽ വായിച്ചു

Web Desk
|
4 Sep 2022 2:35 AM GMT

സർക്കാർ, അദാനിക്കൊപ്പം ചേർന്ന് സമരക്കാർക്കെതിരെ നീങ്ങുകയാണെന്നാണ് ആർച്ച് ബിഷപ്പിന്റെ പേരിലുള്ള സർക്കുലറിലെ പ്രധാന വിമർശനം.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ശക്തമാക്കാനുള്ള ലത്തീൻ അതിരൂപത സർക്കുലർ പള്ളികളിൽ വായിച്ചു. സർക്കാർ, അദാനിക്കൊപ്പം ചേർന്ന് സമരക്കാർക്കെതിരെ നീങ്ങുകയാണെന്നാണ് ആർച്ച് ബിഷപ്പിന്റെ പേരിലുള്ള സർക്കുലറിലെ പ്രധാന വിമർശനം.

അതേസമയം, തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപരോധസമരം ഇന്ന് ഇരുപതാംദിവസത്തിലേക്ക് കടന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബാരിക്കേട് മറികടന്ന് പദ്ധതിപ്രദേശത്തേക്ക് കടക്കേണ്ട എന്നാണ് സമരസമിതിയുടെ തീരുമാനം. ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരുമെന്ന് ആവർത്തിക്കുന്നതിനൊപ്പം 17ആം തീയതി വരെയുള്ള ഉപരോധ സമരത്തിന്റെ ക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആർച്ച് ബിഷപ്പിൻറെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ ഉപവാസസമരവും നടത്തും.


Similar Posts