Kerala
ലത്തീൻ അതിരൂപതയുടെ മുഖാമുഖം പരിപാടിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം
Kerala

ലത്തീൻ അതിരൂപതയുടെ മുഖാമുഖം പരിപാടിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം

Web Desk
|
6 April 2024 1:28 AM GMT

പരിപാടിയിൽ ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ പങ്കെടുക്കാത്തതിനെയും മത്സ്യത്തൊഴിലാളികൾ വിമർശിച്ചു

തിരുവനന്തപുരം:ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളിൽ കേന്ദ്രസർക്കാർ തുടരുന്ന മൗനത്തിനെതിരെ മത്സ്യത്തൊഴിലാളികൾ രംഗത്തുവന്നു. പരിപാടിയിൽ ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ പങ്കെടുക്കാത്തതിനെയും മത്സ്യത്തൊഴിലാളികൾ വിമർശിച്ചു. വിഴിഞ്ഞം - മുതലപ്പൊഴി വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും കുറ്റപ്പെടുത്തി.

ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ ആയിരുന്നു ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ രാഷ്ട്രീയകാര്യ സമിതിയുടെ മുഖാമുഖം പരിപാടി. പ്രചരണ തിരക്കുള്ളതിനാൽ എൽഡിഎഫ് സ്ഥാനാർഥി വി.ജോയ് പരിപാടിയിൽ വന്ന് പ്രസംഗിച്ച ശേഷം മടങ്ങി. എൻഡിഎ സ്ഥാനാർഥി വി മുരളീധരൻ എത്തിയുമില്ല. യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് എത്താനും വൈകി. ഇതിൽ അടക്കമുള്ള അമർഷം മത്സ്യത്തൊഴിലാളികൾ രേഖപ്പെടുത്തി. ബിജെപി പ്രതിനിധിയോട് ചോദ്യം ചോദിക്കാൻ എത്തിയവർ സ്ഥാനാർത്ഥിയെ കാണാത്തതിൽ നീരസം പ്രകടിപ്പിച്ചു. മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളെയും ലത്തീൻ അതിരൂപത ചോദ്യം ചെയ്തു.

വികസനത്തെ ഊന്നിയുള്ള ചോദ്യങ്ങൾക്ക് അടൂർ പ്രകാശ് മറുപടി പറഞ്ഞു. വി ജോയിക്ക് വേണ്ടി ചിറയിൻകീഴ് എംഎൽഎ വി ശശി സംസാരിച്ചു. നേരത്തെ തിരുവനന്തപുരം മണ്ഡലത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയുടെ തുടർച്ചയായിരുന്നു ആറ്റിങ്ങലിലും. മത്സ്യത്തൊഴിലാളികളും തീര മേഖല നേരിടുന്ന പ്രശ്നങ്ങളും സഭാ വക്താക്കളും മത്സ്യത്തൊഴിലാളികളും ഉന്നയിച്ചു.

Related Tags :
Similar Posts