Kerala
പുതുപ്പള്ളി ഫലത്തിന് പിന്നാലെ മണര്‍കാട് സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
Kerala

പുതുപ്പള്ളി ഫലത്തിന് പിന്നാലെ മണര്‍കാട് സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Web Desk
|
8 Sep 2023 11:05 AM GMT

അബിൻ വർക്കി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്കും സംഘർഷത്തിൽ പരിക്കുപറ്റിയിട്ടുണ്ട്.

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ മണര്‍കാട് മാലത്ത് യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ടു സംഘടനകളിലെയും പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റമുട്ടലുണ്ടായി. പ്രവർത്തകർ തമ്മിൽ ഏറ്റു മുട്ടുകയും ഇരുപ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റു. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. അബിൻ വർക്കി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്കും നാട്ടുകാർക്കും സംഘർഷത്തിൽ പരുക്കേറ്റു.

തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ചാണ്ടി ഉമ്മൻ മണർകാട് ദേവീക്ഷേത്രം സന്ദർശിക്കാൻ എത്തിയതിനു പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ചാണ്ടി ഉമ്മന്റെ കൂടെ ഉണ്ടായിരുന്ന യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ക്ഷേത്രനടയിൽ വെച്ച് ആക്രമിച്ചു. ശേഷം ആക്രമിക്കപ്പെട്ട യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ വീട് കയറി ആക്രമിക്കാൻ ശ്രമം നടക്കുകയും തുടർന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അവിടെ എത്തുന്നതും. പിന്നീട് പൊലീസുമായി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ സംസാരിക്കുകയും പ്രകടനം നടത്തുന്നതിനിടയിൽ വീണ്ടും ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലും വടിയും എടുത്ത് ആക്രമിക്കുകയായിരുന്നു എന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് അബിൻ വർക്കി മീഡിയ വണിനോട് പറ‍ഞ്ഞു. എന്നാൽ യൂത്ത് കോൺഗ്രസുകാരാണ് ആക്രമണം നടത്തിയതെന്നാണ് സി പി എം പ്രവർത്തകരുടെ ആരോപണം. എൽ.ഡി.എഫ് നേതാക്കളും യൂത്ത് കോൺ​ഗ്രസ് മുതിർന്ന നേതാക്കളും സംഘർഷ സ്ഥലത്തെത്തി.

Similar Posts