Kerala
തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ എൽ.ഡി.എഫും യു.ഡി.എഫും
Kerala

തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ എൽ.ഡി.എഫും യു.ഡി.എഫും

Web Desk
|
3 May 2022 1:23 AM GMT

ഉമ തോമസ് അല്ലെങ്കിൽ വിടി ബൽറാം,ഡൊമ്‌നിക് പ്രസന്റേഷൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വർഗീസ്, ടോണി ചെമ്മണി തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പേരുകൾ

എറണാകുളം: തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ എൽ.ഡി.എഫും യു.ഡി.എഫും.കോൺഗ്രസിലെ പ്രാഥമിക ചർച്ചകൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. പിടി തോമസിന്റെ ഭാര്യ ഉമതോമസിനാണ് പ്രഥമ പരിഗണന. ഇടത് മുന്നണി സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകൾ വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. ബി.ജെ.പിക്കായി എഎൻ രാധാകൃഷ്ണൻ രംഗത്തിറങ്ങുമെന്നാണ് സൂചന.

2011 ൽ തൃക്കാക്കര മണ്ഡലം രൂപീകൃതമായതിന് ശേഷം ഇതുവരെ മണ്ഡലത്തിൽ ഇടതിന് വിജയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ മണ്ഡലത്തിൽ മികച്ച പോരാട്ടം കാഴ്ച വെയ്ക്കാൻ കഴിഞ്ഞുവെന്നാണ് ഇടത് മുന്നണി വിലയിരുത്തിയിരിക്കുന്നത്. പി.ടി വെല്ലുവിളികളില്ലാതെ ജയിച്ച മണ്ഡലം ഇത്തവണയും കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് ഉടനടി കടക്കും.

കോൺഗ്രസിന്റെ ചർച്ചകൾ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും. പിടി തോമസിന്റെ ഭാര്യ ഉമതോമസിനാണ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രഥമപരിഗണന. സ്ഥാനാർത്ഥിയാകാൻ ഉമതോമസ് ഏറക്കുറെ സമ്മതം പ്രകടിപ്പിച്ചെന്നാണ് കോൺഗ്രസ് ക്യാമ്പുകൾ വ്യക്തമാക്കുന്നത്. സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കുമെന്ന ഉമതോമസിൻരെ പ്രതികരണവും അവരുടെ സമ്മതമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

ഉമ തോമസ് അല്ലെങ്കിൽ വിടി ബൽറാം,ഡൊമ്‌നിക് പ്രസന്റേഷൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വർഗീസ്, ടോണി ചെമ്മണി തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പേരുകൾ. എന്നാൽ ഡിസിസി പ്രസിഡന്റായി തുടരാനാണ് താൽപ്പര്യമെന്ന് ഷിയാസ് നേതൃത്വത്തെ അനൗദ്യോഗികമായി അറിയിച്ചുവെന്നാണ് വിവരം. കഴിഞ്ഞ തവണ സ്വതന്ത്രനെ പരീക്ഷിച്ച സിപിഎമ്മിന് വിജയക്കൊടി നാട്ടാൻ കഴിഞ്ഞില്ല..നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വിജയം നേടാൻ കഴിയുന്ന സ്ഥാനാർത്ഥിയെ സിപിഎമ്മും ആലോചിക്കുന്നുണ്ട്.

കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും സാധ്യത കുറവാണ്.എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായം ചില കോണുകളിൽ നിന്ന് ഉയർന്ന് വരുന്നത്. എന്നാൽ ശക്തനായ ഇടത് സ്വതന്ത്രൻ മത്സരരംഗത്തിറങ്ങാനാണ് സാധ്യത. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാനസെക്രട്ടറിയേറ്റ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ നടത്തും. ബി.ജെ.പിയ്ക്ക് വേണ്ടി എഎൻ രാധാകൃഷ്ണൻ സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം.

Related Tags :
Similar Posts