![LDF, price hike of essential commodities, G. R. Anil, latest malayalm news, supplyco, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, G. R. അനിൽ, സപ്ലൈകോ, എൽ.ഡി.എഫ് LDF, price hike of essential commodities, G. R. Anil, latest malayalm news, supplyco, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, G. R. അനിൽ, സപ്ലൈകോ, എൽ.ഡി.എഫ്](https://www.mediaoneonline.com/h-upload/2023/11/10/1397003-uou.webp)
'അവശ്യ സാധനങ്ങളുടെ വില വർധന തത്വത്തിൽ എൽ.ഡി.എഫ് അംഗീകരിച്ചു'; ജി.ആർ.അനിൽ
![](/images/authorplaceholder.jpg?type=1&v=2)
സബ്സീഡി സാധനങ്ങൾക്ക് എത്ര ശതമാനം വരെ വില കൂട്ടണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു
തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില എത്ര ശതമാനം വില കൂട്ടണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. ഏഴ് വർഷമായി പതിമൂന്നിന സാധങ്ങൾക്ക് വില കൂട്ടിയിട്ടില്ല. ഇതിൻറെ പേരിൽ മാർക്കറ്റിൽ വില കൂടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'2016 ലെ വിലയും ഇന്നത്തെ വിലയും താരതമ്യം ചെയ്യണം. ഈ നിലയിൽ ഒരു സ്ഥാപനത്തിന് മുന്നോട്ടുപോകാൻ കഴിയില്ല. സ്വാഭാവികമായും ഇതിനൊരു പരിഷ്കരണം ഉണ്ടാവണം. സബ്സീഡി സാധനങ്ങൾക്ക് എത്ര ശതമാനം വരെ വില കൂടുമെന്ന് തീരുമാനിച്ചിട്ടില്ല.വില കൂട്ടണം എന്നുള്ള കാര്യം തത്വത്തിൽ എൽഡിഎഫ് അംഗീകരിച്ചു'- ജി.ആർ. അനിൽ
സപ്ലൈകോയിൽ അവശ്യ സാധനങ്ങൾ ഇല്ല എന്നുള്ളത് യാഥാർഥ്യമാണെന്നും സപ്ലൈകോയ്ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ടെന്നും പറഞ്ഞ അദ്ദേഹം മാർക്കറ്റിലേതിനെക്കാള്‍ കുറഞ്ഞ വിലയിൽ തന്നെയായിരിക്കും സപ്ലൈകോയിൽ സാധനങ്ങൾ നൽകുക എന്നും ഉറപ്പ് നൽകി.