ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ നാമനിർദേശ പത്രിക തള്ളിയത് തിരിച്ചടിയെന്ന് എൽ.ഡി.എഫ് വിലയിരുത്തൽ
|അപരന്മാരുടെ പത്രികളുടെ പാപഭാരം എൽ.ഡി.എഫിൻ്റെ തലയിൽ കെട്ടിവെയ്ക്കേണ്ടന്നാണ് മുന്നണി നേതൃത്വത്തിന്റെ പ്രതികരണം
കോട്ടയം: ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ നാമനിർദേശ പത്രിക തള്ളിയത് തിരിച്ചടിയെന്ന് എൽ.ഡി.എഫ് വിലയിരുത്തൽ. തോൽവി ഉറപ്പാക്കിയാണ് എൽ.ഡി.എഫ് അപര നീക്കം നടത്തിയതെന്ന യു.ഡി.എഫ് പ്രചാരണം മറികടക്കുന്നതും പ്രചാരണത്തിൽ പ്രതിസന്ധിയാണ്. എന്നാൽ അപരന്മാരുടെ പത്രികളുടെ പാപഭാരം എൽ.ഡി.എഫിൻ്റെ തലയിൽ കെട്ടിവെയ്ക്കേണ്ടന്നാണ് മുന്നണി നേതൃത്വത്തിന്റെ പ്രതികരണം.
കേരളാ കോൺഗ്രസ്സുകളുടെ മത്സരം മൂലം ശ്രദ്ധേയമായ കോട്ടയം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനെതിരെ 2 അപരന്മാരാണ് നാമനിർദ്ദേശ പത്രിക നൽകിയത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം കോട്ടയം കൂവപ്പള്ളി സ്വദേശി ഫ്രാൻസിസ് ജോർജ്,തൃശ്ശൂർ ഒല്ലൂരിലെ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് ഇ ജോർജുമായിരുന്നു അപരന്മാർ .യുഡിഎഫിന്റെ പരാതിക്ക് പിന്നാലെ സൂക്ഷ്മ പരിശോധനയിൽ ഇവരുടെ പത്രിക ജില്ലാ വരണാധികാരി ആയ കലക്ടർ തള്ളി. നാമനിർദ്ദേശപത്രികൾ തല്ലിയത് തിരിച്ചടി എന്നാണ് എൽഡിഎഫ് ജില്ലാ നേതൃത്വം വിലയിരുത്തുന്നു.
പരാജയഭീതി മൂലമാണ് എൽഡിഎഫ് അപരന്മാരെ ഇറക്കിയതെന്ന യുഡിഎഫിന്റെ ആരോപണം കൂടുതൽ ചർച്ചയാവുകയും ചെയ്തു. അപരന്മാരുടെ പത്രിക തള്ളിയെങ്കിലും വിഷയം താഴെത്തട്ടിൽ സജീവ ചർച്ചയാക്കാൻ ആണ് യുഡിഎഫ് നീക്കം.
എന്നാൽ അപരന്മാരായി നാം നിർദേശ പത്രിക സമർപ്പിച്ചവരുമായി ബന്ധമില്ലെന്നാണ് എൽഡിഎഫ് പറയുന്നത്. അപരന്മാരുടെ നാം നിർദ്ദേശ പത്രികയുടെ ലേബൽ എൽഡിഎഫിന്റെ ചുമലിൽ പൊട്ടിക്കേണ്ടെന്നും നേതൃത്വം വ്യക്തമാക്കുന്നു. അതേസമയം അപരന്മാരുടെ പാർട്ടിയിലെ ഭാരവാഹിത്വം തള്ളിപ്പറയാൻ സിപിഎമ്മും കേരള കോൺഗ്രസും ഇതുവരെ തയ്യാറായിട്ടില്ല.നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അപരന്മാർ . അപരന്മാരാടെ ഇറക്കിയുള്ള രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നാണ് NDA നേതാക്കളുടെയും പ്രതികരണം.