Kerala
LDF Janasadass will start november 18
Kerala

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജനസദസുകൾ; യു.ഡി.എഫിന്റെ 41 മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തീരുമാനം

Web Desk
|
24 Sep 2023 5:27 AM GMT

നവംബർ 18 മുതൽ 24 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനം നടത്തുക.

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമുടനീളം സഞ്ചരിക്കുമ്പോൾ യു.ഡി.എഫിന്റെ 41 മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ എൽ.ഡി.എഫ് തീരുമാനം. എൽ.ഡി.എഫിന്റെ 99 എം.എൽ.എമാരുടെ മണ്ഡലത്തിൽ നടക്കുന്ന പരിപാടിക്ക് ഒപ്പമോ അതിൽ കൂടുതലോ ജനപങ്കാളിത്തതോടെ ജനസദസ് പരിപാടി സംഘടിപ്പിക്കണമെന്നാണ് മുന്നണി നിർദേശം. കുറഞ്ഞത് 10,000 പേരെയെങ്കിലും ഒരു സ്ഥലത്തെ പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം.

പൊതുതെരഞ്ഞെടുപ്പുകൾക്ക് മുമ്പ് സാധാരണ നടത്താറുള്ള പാർട്ടി ജാഥകൾ ഇടത് മുന്നണി ഇത്തവണ നടത്തേണ്ടതില്ലെന്നാണ് ഇതുവരെയുള്ള തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജനസദസ് വഴി സർക്കാരിന്റെ പ്രവർത്തനങ്ങളും കേന്ദ്രസർക്കാരിന്റെ വീഴ്ചകളും ജനങ്ങളിലേക്ക് എത്തിക്കാനാണ് സി.പി.എം ലക്ഷ്യംവെക്കുന്നത്.

ജനസദസുകളിൽ പങ്കെടുക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചിരുന്നു. സർക്കാരിന്റെ പരിപാടിയാണെങ്കിലും എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന പരിപാടിയായതിനാൽ അതിന്റെ മെച്ചം സർക്കാരിനാവുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു കെ.എസ്.ആർ.ടി.സി ബസിൽ സംസ്ഥാനം മുഴുവൻ സഞ്ചരിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു ദിവസം നാല് മണ്ഡലങ്ങളിലാണ് ജനസദസ് നടക്കുക.

Similar Posts