Kerala
Kerala
ബി.ജെ.പി പിന്തുണയിൽ വിജയിച്ച പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് രാജിവെച്ചു
|10 July 2023 8:16 AM GMT
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് ജനതാദൾ പ്രതിനിധിയായ സുഹറ ബഷീർ ബി.ജെ.പി പിന്തുണയോടെ വിജയിച്ചത്.
പാലക്കാട്: ബി.ജെ.പി പിന്തുണയിൽ വിജയിച്ച പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് രാജിവെച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് ജനതാദൾ പ്രതിനിധിയായ സുഹറ ബഷീർ ബി.ജെ.പി പിന്തുണയോടെ വിജയിച്ചത്. സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഇതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
21 അംഗങ്ങളുള്ള പിരായിരി പഞ്ചായത്തിൽ യു.ഡി.എഫ് 10, എൽ.ഡി.എഫ് 8, ബി.ജെ.പി 3 എന്നിങ്ങനെയാണ് സീറ്റ് നില. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ സുഹറ ബഷീറിന് 11 വോട്ട് ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായ ലീഗ് അംഗം ഷെറീന ബഷീറിന് 10 വോട്ടാണ് ലഭിച്ചത്.
ബി.ജെ.പിയുടെ മൂന്ന് അംഗങ്ങൾ എൽ.ഡി.എഫിന് വോട്ട് ചെയ്തതാണ് വിവാദമായത്. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്ര്ക്രിയ വൈകിയതിനാലാണ് രാജി സമർപ്പിക്കാൻ കഴിയാതിരുന്നതെന്ന് സുഹറ ബഷീർ പറഞ്ഞു.