Kerala
കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് നേതാക്കള്‍
Kerala

കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് നേതാക്കള്‍

Web Desk
|
8 Aug 2021 4:29 AM GMT

അതേസമയം മുഈനലി തങ്ങള്‍ക്കെതിരെ നടപടി വേണ്ടെന്ന് ലീഗ് ഉന്നതാധികാരസമിതി യോഗത്തിലെ തീരുമാനം കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഈനലിക്കെതിരെ തിരക്കിട്ട് നടപടി വേണ്ടെന്ന പാണക്കാട് കുടുംബത്തിന്റെ നിലപാടാണ് നിര്‍ണായകമായത്.

മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് നേതാക്കള്‍. ഇത്തരം പ്രചാരണങ്ങള്‍ അവാസ്തവമാണെന്ന് കെ.പി.എ മജീദും പി.എം.എ സലാമും പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ ചേരി തിരിഞ്ഞിട്ടില്ല. ലീഗ് യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായിട്ടില്ല. ഐക്യകണ്‌ഠേനയാണ് തീരുമാനങ്ങളെടുത്തതെന്നും നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം മുഈനലി തങ്ങള്‍ക്കെതിരെ നടപടി വേണ്ടെന്ന് ലീഗ് ഉന്നതാധികാരസമിതി യോഗത്തിലെ തീരുമാനം കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഈനലിക്കെതിരെ തിരക്കിട്ട് നടപടി വേണ്ടെന്ന പാണക്കാട് കുടുംബത്തിന്റെ നിലപാടാണ് നിര്‍ണായകമായത്. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരെയും ഉന്നതാധികാര സമിതി യോഗത്തിലേക്ക് വിളിച്ച് അഭിപ്രായം ചോദിച്ചിരുന്നു.

യൂത്ത്‌ലീഗ് ദേശീയ ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബുവാണ് യൂത്ത്‌ലീഗിന്റെ നിലപാട് യോഗത്തില്‍ വ്യക്തമാക്കിയത്.

Similar Posts