Kerala
Kerala
2019 ഡിസംബര്‍ മുതല്‍ യോഗത്തില്‍ പങ്കെടുത്തില്ല; കാലിക്കറ്റ് സര്‍വകലാശാലയില്‍ ലീഗിന്റെ സെനറ്റ് അംഗത്വം റദ്ദാക്കി
|20 July 2021 5:06 AM GMT
1975ലെ സര്‍വകലാശാല നിയമത്തിലെ 44 (4) വകുപ്പനുസരിച്ചാണ് രജിസ്ട്രാര്‍ ഡോ. ഇ കെ സതീഷ് എം.എല്‍.എ്ക്കെതിരേ നടപടി സ്വീകരിച്ചത്.
തുടര്‍ച്ചയായി യോഗങ്ങളില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ മുസ് ലിം ലീഗിന്റെ സെനറ്റ് അംഗത്വം നഷ്ടമായി. സെനറ്റില്‍ മുസ് ലിം ലീഗിന്റെ ഏക പ്രതിനിധിയായ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ അംഗത്വമാണ് നഷ്ടമായത്.
1975ലെ സര്‍വകലാശാല നിയമത്തിലെ 44 (4) വകുപ്പനുസരിച്ചാണ് രജിസ്ട്രാര്‍ ഡോ. ഇ കെ സതീഷ് എം.എല്‍.എ്ക്കെതിരേ നടപടി സ്വീകരിച്ചത്. 2019 ഡിസംബര്‍ 10 മുതല്‍ തുടര്‍ച്ചയായ ആറ് സെനറ്റ് യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് എം.എല്‍.എ്ക്ക് രജിസ്ട്രാര്‍ അയച്ച കത്തില്‍ പറയുന്നു. സര്‍വകലാശാല സ്ഥിതിചെയ്യുന്ന വള്ളിക്കുന്ന് മണ്ഡലത്തിലെ എം.എല്‍.എയാണ് പി അബ്ദുല്‍ ഹമീദ്. തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗങ്ങളുടെ സെനറ്റ് അംഗത്വം ചട്ടപ്രകാരം റദ്ദാവുമെന്നതിനാലാണ് കത്ത് നല്‍കിയത്.