Kerala
Plus one seat crisis
Kerala

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ലീ​ഗ് എം.എൽ.എമാർ മുഖ്യമന്ത്രിയെ കാണും

Web Desk
|
29 May 2024 6:49 AM GMT

'പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ജനരോഷം നിയന്ത്രണത്തിൽ നിൽക്കില്ല'

മലപ്പുറം: മലബാറിലെ ഹയർ സെക്കന്ററി സീറ്റ് പ്രതിസന്ധിയിൽ മുസ്‍ലിം ലീഗ് എം.എൽ.എമാർ നാളെ മുഖ്യമന്ത്രിയെ കാണും. ഇന്നത്തെ സമരം സൂചന മാത്രമാണ്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ജനരോഷം നിയന്ത്രണത്തിൽ നിൽക്കില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്തെ മുസ്‍ലിം ലീഗ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം കലക്ട്രേറ്റിലേക്കുള്ള ലീഗ് മാർച്ച് പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു. കോഴിക്കോടും കാസർകോടും കലക്ട്രേറ്റുകൾക്ക് മുമ്പിലേക്കുള്ള ലീഗ് ധർണയും ആരംഭിച്ചു.

കോഴിക്കോട് ജില്ലയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പിയാണ് ധർണ്ണ ഉദ്ഘാടനം ചെയ്തത്. എം.കെ മുനീർ എം.എൽ.എ, കെ.എം ഷാജി തുടങ്ങിയ നേതാക്കൾ ധർണ്ണയിൽ പങ്കെടുത്തു.

പ്രതിഷേധത്തിനിടെ സർക്കാരിനെതിരെ വിമർശനമുന്നയിച്ച് എം.കെ മുനീർ. 'വിദേശ സന്ദർശനത്തിനും ക്രിമിനലുകളെ രക്ഷിക്കാനും സർക്കാരിന് സാമ്പത്തിക പ്രയാസമില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പറയുമ്പോൾ സാമ്പത്തിക പ്രശ്നം പറയുന്നു.'- അദ്ദേഹം പറ‍ഞ്ഞു.

Similar Posts