Kerala
മുഈനലി തങ്ങളെ മുന്‍ നിർത്തി വിമതനീക്കം; നേരിടാൻ ലീഗ്
Kerala

മുഈനലി തങ്ങളെ മുന്‍ നിർത്തി വിമതനീക്കം; നേരിടാൻ ലീഗ്

Web Desk
|
19 Oct 2022 1:25 AM GMT

വിമത നീക്കത്തിന് പ്രാധാന്യം നൽകാത്ത രീതിയിലാകും പ്രതിരോധ നീക്കങ്ങളെന്നാണ് സൂചന

കോഴിക്കോട്: മുഈനലി തങ്ങളെ മുന്‍ നിർത്തിയുള്ള ലീഗിലെ അസംതൃപ്തരുടെ വിമത നീക്കത്തെ കരുതലോടെ നേരിടാന്‍ ലീഗ്. പാണക്കാട് കുടുംബത്തിലെ അംഗത്തെ വിമത പക്ഷത്ത് ലഭിച്ച സാഹചര്യത്തെ ലീഗ് ഗൗരവത്തോടെ ആണ് കാണുന്നത്. വിമത നീക്കത്തിന് പ്രാധാന്യം നൽകാത്ത രീതിയിലാകും പ്രതിരോധ നീക്കങ്ങളെന്നാണ് സൂചന.

പാർട്ടിയില്‍ വ്യത്യസ്ത കാരണങ്ങളാല്‍ പുറത്താക്കപ്പെട്ടവർ സംസ്ഥാന തലത്തില്‍ ഒത്തു ചേരാനുള്ള നീക്കം നടക്കുന്നതായി ലീഗ് നേതൃത്വത്തിന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഹംസയെ നേതൃത്വത്തിൽ നിന്ന് പുറത്തപോയതിന് ശേഷമാണ് ഈ നീക്കങ്ങള്‍ക്ക് വേഗതയുണ്ടായത്. മാസങ്ങൾ നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷാണ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില് ഒരു ഫൗണ്ടേഷന്‍ പ്ലാറ്റ് ഫോമായി ഉപയോഗപ്പെടുത്താന്‍ വിമതർ തീരുമാനിച്ചത്.

നേതാക്കള്‍ക്കെതിരെ വാർത്താ സമ്മേളനം നടത്തിയതിലൂടെ നേതൃത്വത്തിന് അനഭിമതനായ മുഈനലി തങ്ങളെ തന്നെ രംഗത്തിറക്കാനായി എന്നാണ് പുതിയ നീക്കത്തിൽ ലീഗ് നേതൃത്വത്തെ ആശക്കുഴപ്പിത്താലാക്കിയത്. മാധ്യമങ്ങള്‍ക്ക് വാർത്ത ചോർത്തിയതിന് പുറത്താക്കപ്പെട്ട കെ എസ് ഹംസയും ഹരിത വിവാദത്തിൽ പുറത്താക്കപ്പെട്ട എം എസ് എഫ് നേതാക്കളും വലിയ വെല്ലുവിളി ഉയർത്തിലെന്നാണ് ലീഗ് നേതൃത്വം കരുതിയിരുന്നത്.

മുഈനലി തങ്ങളെ മുന്നിൽ നിർത്തി കൂട്ടായി രൂപീകരിച്ചതും തിരുവനന്തപുരം മുതലള്ള അസംതൃപ്തരെ ഒരുമിച്ചുകൂട്ടാനായതും പാർട്ടി ഗൗരത്തിലെടുക്കുന്നുണ്ട്. എന്നാൽ, വിമത നീക്കത്തിന് വലിയ പ്രാധാന്യം നൽകുന്ന രീതിയിലുള്ള പ്രതികരണം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകില്ല. മുഈനലി തങ്ങള്‍ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ്. ഈ പദവിയിൽ നിന്ന് അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം ലീഗിൽ ഉയർന്നിട്ടുണ്ട്. കൂട്ടായ്മയുമായി സഹകരിച്ച ജില്ലാ തല ഭാരവാഹികൾക്കെതിരെയും നടപടി പാർട്ടി പരിഗണിക്കുന്നുണ്ട്. പാർട്ടിക്ക് കൂടുതൽ പരിക്കേൽക്കാതെയുളള പ്രതിരോധത്തിന് നേതാക്കൾ രൂപം നൽകുകയെന്നാണ് സൂചന.

Related Tags :
Similar Posts