Kerala
സർവകലാശാലകളുടെ ചാൻസലർ ആരായിരിക്കണം എന്ന് തീരുമാനിക്കാൻ നിയമസഭക്ക് അവകാശമുണ്ട്; പി.രാജീവ്
Kerala

സർവകലാശാലകളുടെ ചാൻസലർ ആരായിരിക്കണം എന്ന് തീരുമാനിക്കാൻ നിയമസഭക്ക് അവകാശമുണ്ട്; പി.രാജീവ്

Web Desk
|
13 Nov 2022 8:11 AM GMT

'ഗവർണറെ മാറ്റുകയെന്നതല്ല ചാൻസലറുടെ സ്ഥാനത്ത് ആരാകണമെന്നതാണ് പ്രധാനം'

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ ആരായിരിക്കണം എന്ന് തീരുമാനിക്കാൻ നിയമസഭക്ക് അവകാശമുണ്ടെന്ന് മന്ത്രി പി.രാജീവ്. ഗവർണറെ മാറ്റുകയെന്നതല്ല ചാൻസലറുടെ സ്ഥാനത്ത് ആരാകണമെന്നതാണ് പ്രധാനം. ഗവർണർ ഭരണഘടന ചുമതല നിറവേറ്റും എന്നാണ് കരുതുന്നതെന്നും പി രാജീവ് പറഞ്ഞു.

'ഗവർണറും സർക്കാറും തമ്മിലെ ആശയ വിനിമയം നടത്തേണ്ടത് മാധ്യമങ്ങളിലൂടെ അല്ല. കാര്യങ്ങൾ മനസിലാക്കി ഗവർണർ ഉത്തരവാദിത്തം പ്രകടിപ്പിക്കുമെന്ന് കരുതുന്നു. യു.ജി.സി റെഗുലേഷനിൽ ചാൻസലർ ആരാണെന്ന് കൃത്യമായി പറയുന്നുണ്ട്'. കൺ കറന്റ് ലിസ്റ്റിലല്ല യൂണിവേഴ്‌സിറ്റി സംബന്ധിയായ കാര്യങ്ങൾ ഉൾപ്പെടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts