Kerala
Leopard caught by the forest department from a well in Kannur Peringathur has died, Leopard dies in Kannur Peringathur
Kerala

പെരിങ്ങത്തൂരിൽ കിണറ്റിൽ നിന്ന് വനം വകുപ്പ് പിടികൂടിയ പുലി ചത്തു

Web Desk
|
29 Nov 2023 5:46 PM GMT

പിടികൂടുമ്പോൾ തന്നെ പുലിയുടെ ആരോഗ്യനില മോശമായിരുന്നു

കണ്ണൂർ: പെരിങ്ങത്തൂരിൽ കിണറ്റിൽ നിന്ന് വനം വകുപ്പ് പിടികൂടിയ പുലി ചത്തു. കൂട്ടിലാക്കി അല്പസമയത്തിനകമാണ് പുലി ചത്തത്. പിടികൂടുമ്പോൾ തന്നെ പുലിയുടെ ആരോഗ്യനില മോശമായിരുന്നു. ഇന്നലെ രാത്രിയാണ് പുലി കിണറ്റിൽ വീണത്.

മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യമാണു വിഫലമായത്. പെരിങ്ങത്തൂരിൽ മയക്കു വെടി വെച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ രാത്രിയാണ് പെരിങ്ങത്തൂർ സൗത്ത് അണിയാരത്തെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സമീപത്തെ കിണറ്റിൽ പുലി വീണത്. രാവിലെ കിണറ്റിൽ നിന്ന് ശബ്ദം കേട്ട അയൽവാസികളാണ് ആദ്യം പുലിയെ കണ്ടത്. ഇവർ വിവരമറിയിച്ചത് അനുസരിച്ച് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 12 മീറ്ററിലധികം ആഴമുള്ള കിണറ്റിൽനിന്ന് മയക്കുവെടി വെച്ചാണ് പുലിയെ പുറത്തെത്തിച്ചത്.


കിണറ്റിൽ നിന്ന് കൂട്ടിലേക്ക് മാറ്റുമ്പോൾ പുലി അവശനായിരുന്നു. കണ്ണവത്ത് വനംവകുപ്പിന്റെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയ ഉടൻ പുലി ചത്തുവെന്നാണ് വിവരം. കിണറ്റിലേക്കുള്ള വീഴ്ചയിൽ പുലിക്ക് ഗുരുതര പരിക്കുപറ്റിയിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. കിണറ്റിൽ നിന്ന് രക്ഷപ്പെടുത്താൻ വൈകിയതും വീഴ്ചയായി. പുലിയുടെ പോസ്റ്റ്‍മോര്‍ട്ടം നാളെ വയനാട്ടിൽ നടക്കും.

Summary: Leopard caught by the forest department from a well in Kannur Peringathur has died

Similar Posts