Kerala
barbed wire,Kollengode,heart attack,latest malayalam news,കൊല്ലംങ്കോട്,പുലി ചത്തു,പാലക്കാട് പുലി ചത്തു,കൊല്ലങ്കോട് പുലി
Kerala

കൊല്ലങ്കോട്ട് പുലി ചത്തത് ഹൃദയാഘാതം മൂലം: പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

Web Desk
|
23 May 2024 10:46 AM GMT

ഇന്നലെയാണ് കൊല്ലങ്കോട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ പുലി കുടുങ്ങിയത്

പാലക്കാട്: കൊല്ലങ്കോട് വനംവകുപ്പ് പിടികൂടിയ പുലിയുടെ മരണ കാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവും മൂലമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. കമ്പിവേലിയിൽ കുടുങ്ങിയത് ആന്തരിക രക്തസ്രാവത്തിന് കാരണമായി. ഇന്നലെയാണ് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ പുലി കുടുങ്ങിയത്.

തുടർന്ന് പാലക്കാട് നിന്നുള്ള വനം വകുപ്പിൻ്റെ സംഘമെത്തി മയക്ക് വെടി വെച്ചാണ് പുലിയെ കൂട്ടിലാക്കിയത്.ധോണിയിൽ നിന്നുള്ള വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘമെത്തിയാണ് മയക്കുവെടിവെച്ച് പുലിയെ പിടികൂടിയിരുന്നത്. എന്നാൽ വനം വകുപ്പിൻ്റെ നിരീക്ഷണത്തിലിരിക്കെ പുലി ചത്ത് പോവുകയായിരുന്നു.

പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവത്തില്‍ സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയിലാണ് പുലി കുരുങ്ങിയതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് പുലിക്ക് ഏറെ പരിശ്രമിച്ചിട്ടും രക്ഷപ്പെടാന്‍ കഴിയാതിരുന്നത്. സാധാരണ കമ്പി കൊണ്ടല്ല വേലി കെട്ടിയതെന്നും വനംവകുപ്പ് പറഞ്ഞു.

Similar Posts