Kerala
ഈ വിപത്തിനെതിരെ നമ്മളെല്ലാവരും ഉണർന്നേ പറ്റൂ; മീഡിയവൺ കാമ്പയിന് ആശംസകൾ നേർന്ന്‌   എം.കെ സാനു
Kerala

'ഈ വിപത്തിനെതിരെ നമ്മളെല്ലാവരും ഉണർന്നേ പറ്റൂ'; മീഡിയവൺ കാമ്പയിന് ആശംസകൾ നേർന്ന്‌ എം.കെ സാനു

Web Desk
|
9 Oct 2022 5:33 AM GMT

'നമ്മളിൽഅത്രയും പേര് ഉറങ്ങിക്കിടക്കുകയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് നാം അറിയുന്നില്ല'

കൊച്ചി: മീഡിയവൺ പരമ്പര 'ഉണരൂ'വിന് ആശംസകൾ നേർന്ന് സാഹിത്യകാരൻ എം.കെ സാനു. മീഡിയവണിന്റെ ലഹരിവിരുദ്ധ കാമ്പയിനിന്റെ പേര് ഉണരൂ എന്ന പേര് വളരെ സാർഥകമായ ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മളിൽ അത്രയും പേര് ഉറങ്ങിക്കിടക്കുകയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് നാം അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.നമ്മളെല്ലാവരും ഉണർന്നേ പറ്റൂ. ഈ വിപത്തിനെതിരെ ഉണരുക തന്നെ വേണം എന്ന് താനും ഓർമിപ്പിക്കുന്നെന്നും സാനു മീഡിയവണിനോട് പറഞ്ഞു.

എം.കെ.സാനുവിന്റെ വാക്കുകളിലേക്ക്

'മീഡിയവണിന്റെ ലഹരിവിരുദ്ധ കാമ്പയിനിന്റെ പേര് ഉണരൂ എന്നാണ്..ആ പേര് വളരെ സാർഥകമായ പേരാണ് ഇത്. നമ്മളിൽഅത്രയും പേര് ഉറങ്ങിക്കിടക്കുകയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് നാം അറിയുന്നില്ല. സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. എന്റെ അയൽക്കാരും സുഹൃത്തുക്കളുമെല്ലാം ലഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കാറുണ്ട്. എനിക്ക് നേരിട്ട് ഇറങ്ങാൻ ബുദ്ധിമുട്ടാണ്. ഞാനത് എക്‌സൈസുകാരോട് പങ്കുവെക്കാറുണ്ട്. കാര്യങ്ങൾ പറയാറുണ്ട്. നമ്മളെല്ലാവരും ഉണർന്നേ പറ്റൂ. ഈ വിപത്തിനെതിരെ ഉണരുക തന്നെ വേണം. എന്ന് ഞാനും ഓർമിപ്പിക്കുന്നു.

ലഹരിക്കെതിരെ പോരടിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരെ ഒന്നിച്ച് അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ വാർത്താദിനം മീഡിയവൺ സംഘടിപ്പിക്കുന്നത്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഈ തൽസമയ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വാർത്താ പരമ്പര 'ഉണരൂ'വിന് ലഭിച്ച പിന്തുണ, ലഹരി വിരുദ്ധ പോരാട്ടത്തിന് കൂടുതൽ ഊർജം നൽകുന്നതായിരുന്നു.

ഉത്തരവാദിത്വ മാധ്യമപ്രവർത്തനത്തിലൂന്നി സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയ മാധ്യമ മുഖം തുറക്കുകയാണ് മീഡിയവൺ. ഒരു മാസമായി തുടരുന്ന 'ഉണരൂ' എന്ന വാർത്താ പരമ്പരക്ക് സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണ അനിവാര്യമായ ഒരു പോരാട്ടത്തിന് ഞങ്ങൾക്ക് കരുത്ത് പകരുന്നു. ഒരു പകൽ മുഴുവൻ ലഹരിക്കെതിരായുള്ള പോരാട്ടത്തിന് വാർത്തകളിലൂടെ മൂർച്ചകൂട്ടാൻ ഒരുങ്ങുകയാണ് മീഡിയവൺ.

Similar Posts