Kerala
കത്ത് വിവാദം; മേയറുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും
Kerala

കത്ത് വിവാദം; മേയറുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും

Web Desk
|
7 Nov 2022 8:04 AM GMT

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അന്വേഷണത്തിനുത്തരവിട്ടു

തിരുവനന്തപുരം: കത്ത് വിവാദത്തിൽ അന്വേഷണത്തിനുത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. മേയർ ആര്യാ രാജേന്ദ്രന്‍റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പാർട്ടി നിർദേശപ്രകാരം മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു, തുടർന്നാണ് നടപടി. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തയ്യാറാക്കിയ കത്തിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് മുഖ്യമന്ത്രിയോട് മേയർ ആവശ്യപ്പെട്ടത്.

അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നഗരസഭയിൽ നടക്കുന്നത്. കോർപ്പറേഷനുള്ളിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലീമിനെ ബി ജെ പി കൗൺസിലർമാർ മുറിയിൽ പൂട്ടിയിട്ടു. യുഡിഎഫ് കൗൺസിലർമാരും കോർപ്പറേഷനിൽ പ്രതിഷേധിക്കുന്നുണ്ട്. യുഡിഎഫ് കൗൺസിലർമാർ മേയറെ കയ്യേറ്റം ചെയ്തെന്നാണ് സിപിഎമ്മിൻറെ ആരോപണം.

Similar Posts