Kerala
Kerala
സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്തുവിടണമെന്ന് എൽജെഡി
|28 Dec 2021 11:49 AM GMT
ഡിപിആർ ലഭിച്ചതിന് ശേഷമേ പാർട്ടി നിലപാട് സ്വീകരിക്കൂവെന്ന് എം വി ശ്രേയാംസ് കുമാർ
സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്തുവിടണമെന്ന് എൽജെഡി. ഡിപിആർ ലഭിച്ചതിന് ശേഷമേ പാർട്ടി നിലപാട് സ്വീകരിക്കൂവെന്ന് എം വി ശ്രേയാംസ് കുമാർ പറഞ്ഞു. എങ്കിൽ മാത്രമേ പദ്ധതിയെ കുറിച്ച് പഠിക്കാനാകൂ. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയാണെങ്കിൽ പാർട്ടി നിലപാട് എടുക്കുമെന്നും ശ്രേയാംസ്കുമാർ വ്യക്തമാക്കി. കെ റെയില്‍ വിഷയത്തില്‍ പാർട്ടിയിൽ സമ്മിശ്ര പ്രതികരണമാണുള്ളത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാർട്ടിയിൽ നിന്ന് വിട്ടു പോയവർ പോകാനുണ്ടായ സാഹചര്യം മനസ്സിലായിട്ടില്ലെന്നും അവര്‍ വിട്ട് പോയതിൽ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.