ഗുണ്ടകളുമായി ബന്ധം: രണ്ട് ഡി.വൈ.എസ്.പിമാര്‍ക്ക് സസ്പെന്‍ഷന്‍
|പൊലീസുകാരന്‍റെ മകളുടെ പിറന്നാളാഘോഷം സ്പോണ്‍സര്‍ ചെയ്തത് ഗുണ്ടകളാണെന്ന് കണ്ടെത്തിയിരുന്നു
തിരുവനന്തപുരം: ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഡി.വൈ.എസ്.പിമാർക്ക് സസ്‌പെൻഷൻ. തിരുവനനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോൺസൺ, വിജിലൻസ് ഡി.വൈ.എസ്.പി പി. പ്രസാദ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ജോൺസൺന്റെ മകളുടെ പിറന്നാളാഘോഷം സ്‌പോൺസർ ചെയ്തത് ഗുണ്ടകളാണെന്നും കണ്ടെത്തി.
ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് സി.ഐമാരെയും ഒരു എസ്.ഐയേയും കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. പാറ്റൂരുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് വെട്ടേറ്റ നിധിൻ, ആക്രമണം നടത്തിയ ഓംപ്രകാശ് എന്നിവരുമായി പല ഉദ്യോഗസ്ഥർക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് അടക്കം ഇതുസംബന്ധിച്ച റിപ്പോർട്ടും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രണ്ട് ഡി.വൈ.എസ്.പിമാരെ സസ്‌പെന്റ് ചെയ്ത് സർക്കാർ ഉത്തരവിറക്കിയത്.