മദ്യത്തിന് സാമൂഹ്യ സുരക്ഷാ സെസ്; വില കൂടും
|400 കോടി രൂപ അധികമായി പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. ഇതോടെ 20 മുതൽ 40 രൂപ വരെ മദ്യവില വര്‍ധിക്കും.
500 മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് 40 രൂപ നിരക്കിലുമാണ് സാമൂഹ്യ സെസ് ഏര്‍പ്പെടുത്തിയത്. 400 കോടി രൂപ അധികമായി ഇതിലൂടെ പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിലൂടെ 750 കോടി രൂപ അധികമായി പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്.
ഫ്ളാറ്റ്, അപ്പാർട്ട്മെന്‍റ് മുദ്രപത്ര വിലയും കൂട്ടി 7 ശതമാനമാക്കി. അഞ്ച് ശതമാനത്തില്‍ നിന്നാണ് ഏഴ് ശതമാനമാക്കിയത്. ഭൂമിയുടെ ന്യായവില പുതുക്കി 20 ശതമാനം കൂട്ടി. അതായത് ഭൂമിവില, പെട്രോള്‍ - ഡീസല്‍ വില, ഫ്ലാറ്റ് - അപ്പാര്‍ട്ട്മെന്‍റ് വില, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവില എന്നിവ കൂടും. എന്നാല്‍ വൈദ്യുതി വാഹനങ്ങളുടെ ഒറ്റത്തവണ നികുതി കുറച്ചു. അഞ്ച് ശതമാനമാണ് കുറച്ചത്.