ലിറ്റിൽ സ്കോളർ: ഒന്നാം ഘട്ട പരീക്ഷ ശനിയാഴ്ച രാവിലെ 10.30ന് ആരംഭിക്കും
|മലർവാടി ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവത്തിൽ അര ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും
മലയാളി വിദ്യാർഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയവൺ ലിറ്റിൽ സ്കോളറിൻ്റെ ഒന്നാം ഘട്ട പരീക്ഷ ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിക്കും. മലർവാടി ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവത്തിൽ അര ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും.
കേരളം, ഡൽഹി, ചെന്നൈ, അന്തമാൻ, ബഹ്റൈൻ എന്നിവടങ്ങളിലെ ഇരുന്നുറ് അൻപതോളം കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ബഹ്റൈൻ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളിലും, ബാംഗ്ലൂർ, മുംബൈ എന്നിവടങ്ങളിലും ജനുവരി 12 ന് ഒന്നാം ഘട്ട പരീക്ഷ പൂർത്തിയായിരുന്നു.
രജിസ്റ്റർ സമയത്ത് ക്രിയേറ്റ് ചെയ്ത ലോഗിൻ ഐ.ഡി ഉപയോഗിച്ചോ / ഫോൺ നമ്പർ , ജനന തീയ്യതി ഉപയോഗിച്ചോ വെബ്സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഹാൾ ടിക്കറ്റിൽ ലഭ്യമാണ്. 3 മുതൽ 12 വരെയുള്ള ക്ലാസിലുള്ള വിദ്യാർഥികളെ മൂന്ന് കാറ്റഗറികളിലായി തിരിച്ചിട്ടുണ്ട്. OMR ഷീറ്റിലാണ് പരീക്ഷ എഴുതേണ്ടത്.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്ത് ലിറ്റിൽ സ്കോളർ ഉദ്ഘാടനം ചെയ്തത്. ഐ.മാക്, ഗോൾഡ് മെഡൽ, ലാപ്ടോപ്, സ്പോർട്സ് സൈക്കിൾ ഉൾപ്പെടെ 40 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഏറ്റവും കൂടുതൽ A ഗ്രേഡ് ലഭിക്കുന്ന സ്കൂളിന് അലിരിസ റോബോട്ടിക്സ് നൽകുന്ന ടീച്ചേഴ്സ് അസിസ്റ്റൻ്റ് റോബോട്ട് സമ്മാനമായി ലഭിക്കും. പ്രാഥമിക തല പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങുന്നവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കും.
ലിറ്റിൽ സ്കോളർ ഗ്രാൻഡ് ഫിനാലെ മീഡിയവൺ സംപ്രേഷണം ചെയ്യും. എയ്ഗൺ ലേണിങ്ങാണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ.