Kerala
വിമതർക്കെതിരെ നടപടിയുമായി എൽജെഡി; യോഗം ചേർന്നതിന് കാരണം കാണിക്കൽ നോട്ടീസ്
Kerala

വിമതർക്കെതിരെ നടപടിയുമായി എൽജെഡി; യോഗം ചേർന്നതിന് കാരണം കാണിക്കൽ നോട്ടീസ്

Web Desk
|
20 Nov 2021 12:15 PM GMT

48 മണിക്കൂറിനകം വിശദീകരണം നൽകിയില്ലെങ്കിൽ തുടർ നടപടി ഉണ്ടാവുമെന്ന് എൽജെഡി സംസ്ഥാന ആധ്യക്ഷൻ ശ്രേയാംസ് കുമാർ പറഞ്ഞു.

എൽജെഡി അധ്യക്ഷൻ ശ്രേയാംസ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വിമത യോഗം വിളിച്ച നേതാക്കൻമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഷെയ്ഖ് പി ഹാരിസ്, സുരേന്ദ്രൻ പിള്ള ഉൾപ്പെടെ ഒമ്പത് നേതാക്കൻമാർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 48 മണിക്കൂറിനകം വിശദീകരണം നൽകിയില്ലെങ്കിൽ തുടർ നടപടി ഉണ്ടാവുമെന്ന് എൽജെഡി സംസ്ഥാന ആധ്യക്ഷൻ ശ്രേയാംസ് കുമാർ പറഞ്ഞു.

ഇരുവരും നടത്തിയത് സംഘടനാ വിരുദ്ധ പ്രവർത്തനമാണ്. തെറ്റ് തിരുത്തിയാൽ പാർട്ടിയിൽ തുടരാം. സംസ്ഥാന അധ്യക്ഷൻ മാറണമെന്ന് ആവശ്യം തള്ളിയെന്നും ശ്രേയാംസ് കുമാർ അറിയിച്ചു. വിമതർക്ക് പിന്തുണയില്ലെന്ന് കെപി മോഹനനും വർഗീസ് ജോർജും വ്യക്തമാക്കി.

എന്നാൽ തിരുത്താൻ തെറ്റൊന്നും ചെയ്തിട്ടില്ലന്നായിരുന്നു ഷെയ്ഖ് പി ഹാരിസിന്റെ പ്രതികരണം. കെ പി മോഹനനും, വർഗീസ് ജോർജും ഒപ്പം തന്നെയാണ്. അഴിച്ചുപണി ആദ്യം ആവശ്യപ്പെട്ടത് ഇരുവരുമാണ്. എൽജെഡി എന്നനിലയിൽ മുന്നോട്ടുപോകുമെന്നും ഷെയിഖ് പി ഹാരിസ് പറഞ്ഞു. ഉന്നയിച്ച വിഷയങ്ങളിൽ ശ്രേയാംസ് മറുപടി പറഞ്ഞില്ല. ഈ നില തുടർന്നാൽ സ്വന്തം നിലയ്ക്ക് സ്റ്റേറ്റ് കൗൺസിൽ വിളിക്കും. എൽഡിഎഫ് തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ഖ് പി ഹാരിസ് കൂട്ടിച്ചേർത്തു.

ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണ്. പാർട്ടിയിൽ ജനാധിപത്യം നഷ്ടപ്പെട്ടു. അധ്യക്ഷന്റെ നീക്കം ആരോടും ചർച്ചചെയ്യാതെയാണെന്നും സുരേന്ദ്രൻപിള്ള ആവർത്തിച്ചു.

അതേസമയം, ഏഴ് ജില്ലാകമ്മിറ്റികളുടെ പ്രസിഡന്റുമാർ ശ്രേയാംസ് വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല. അതിൽ തന്നെ മലപ്പുറം ആലപ്പുഴ, തിരുവനന്തപുരം ജില്ലാകമ്മിറ്റികൾ വിമത വിഭാഗത്തിനൊപ്പമാണെന്ന് അറിയിച്ചിട്ടുണ്ട്.

Similar Posts