Kerala
Kerala Bank,silver line,Loan
Kerala

ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്

Web Desk
|
12 Aug 2024 10:25 AM GMT

മു​ണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

തിരുവനന്തപുരം: ഉരുൾപൊട്ടലിലെ ദുരന്തത്തിലെ ജനങ്ങൾക്ക് ആശ്വാസമായി കേരള ബാങ്ക്.ചൂരൽമല ശാഖയിൽ ഉൾപ്പെട്ട മുഴുവൻ ദുരന്തബാധിതരുടെയും കടം എഴുതിത്തള്ളാനാണ് കേരള ബാങ്ക് തീരുമാനം.ഇന്ന് ചേർന്ന ഭരണ സമിതിയാണ് നിർണായ തീരുമാനം എടുത്തത്.

വയനാട് ദുരന്തത്തിൽ അകപ്പെട്ടവരുടെ വായ്പ തിരിച്ചടവിന് വേണ്ടി സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ അടക്കം ബുദ്ധിമുട്ടിക്കുന്നതിനിടയിലാണ് കേരള ബാങ്കിന്റെ സുപ്രധാന ഇടപെടൽ.

ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും, ഈട് നൽകിയ വീടും, വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളാൻ വേണ്ടി ഭരണസമിതി തീരുമാനം എടുത്തു.ഇത് സംബന്ധിച്ച വിശദമായ കണക്ക് വരും ദിവസങ്ങളിൽ എടുക്കാനാണ് കേരളബാങ്കിനെ തീരുമാനം.

ദുരന്തബാധിതരെ ബുദ്ധിമുട്ടിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ തിരിച്ചടവില്‍ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യം സംസ്ഥാന സർക്കാർ നേരത്തെ മുന്നോട്ടു വച്ചിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ബാങ്കേഴ്സ് സമിതിയും ആയിട്ടുള്ള സർക്കാരിൻറെ യോഗം വരുന്ന ദിവസങ്ങളിൽ നടന്നേക്കും.

കേരള ബാങ്ക് നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. കേരള ബാങ്ക് ജീവനക്കാർ 5 ദിവസത്തെ ശമ്പളം കൂടി ദുരിതാശ്വാസനിധി നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്.

Similar Posts