Kerala
സംസ്ഥാനത്ത് 32 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
Kerala

സംസ്ഥാനത്ത് 32 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Web Desk
|
7 Dec 2021 2:48 AM GMT

രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണൽ.

സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണൽ.

തിരുവനന്തപുരം കൊച്ചി കോർപ്പറേഷനുകളിലെ ഓരോ വാർഡുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപ-തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏറ്റവും ശ്രദ്ധേയം കൊച്ചി നഗരസഭയിലെ ഗാന്ധി നഗർ ഡിവിഷനാണ്. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. അഞ്ച് കോളനികൾ,ഒരു പറ്റം ഫ്ലാറ്റുകളും ഉൾപ്പടെ സങ്കീർണമായ നഗരപരിസരത്തിൽ 8000ത്തോളം വോട്ടർമാരുണ്ട്. കെഎസ്ആർടിസിസ്റ്റാൻഡും കമ്മട്ടിപ്പാടവും ഉൾപ്പെടുന്ന കൊച്ചി നഗരത്തിലെ ഹൃദയഭാഗത്താണ് 63ാം വാർഡ്. കൊവിഡ് ബാധിച്ച് കൗൺസിലർ മരിച്ചതിനെ തുടർന്നാണ് 63ാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടവന്നത്.

Related Tags :
Similar Posts