Kerala
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ബദിയടുക്കയിൽ ബി.ജെ.പി സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു
Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ബദിയടുക്കയിൽ ബി.ജെ.പി സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു

Web Desk
|
22 July 2022 6:55 AM GMT

പോക്‌സോ കേസ് പ്രതി ശശികുമാർ രാജിവെച്ച മലപ്പുറം നഗരസഭയിലെ മൂന്നാംപടിയിൽ എൽ.ഡി.എഫിന് വിജയം

കാസർകോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബദിയടുക്ക പഞ്ചായത്തിലെ 14-ാം വാർഡായ പട്ടാജെയിൽ ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.യു.ഡി.എഫ് സ്ഥാനാർഥി ശ്യാമപ്രസാദാണ് വിജയിച്ചത്. ബിജെപി അംഗം കൃഷ്ണ ഭട്ട് രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ ഉറച്ച സീറ്റായിരുന്നു ഇത്.

പോക്‌സോ കേസ് പ്രതി ശശികുമാർ രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന മലപ്പുറം നഗരസഭയിൽ എൽ.ഡി.എഫ് തന്നെ വിജയിച്ചു. മലപ്പുറം നഗരസഭ 11ാം വാർഡായ മൂന്നാംപടിയിൽ 71 വോട്ടിന് എൽ.ഡി.ഫ് സ്ഥാനാർഥി കെ.എം.വി ജലക്ഷ്മി ടീച്ചറാണ് വിജയിച്ചത്.

സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 10 സീറ്റുകളാണ് നേടിയത്. യു.ഡി.എഫിന് എട്ടു സീറ്റാണ് ലഭിച്ചത്. ബി.ജെ.പിക്ക് ഒരു സീറ്റും ജയിച്ചു.

Similar Posts