സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുണ്ടാകില്ല: കലക്ടർമാരുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച
|വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനത്തിൽ കുറവില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൻറെ വിലയിരുത്തൽ.
സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നേക്കും. നിയന്ത്രണങ്ങൾ തുടരണമെന്ന് ആരോഗ്യവകുപ്പും പൊലീസും ഉന്നതതല യോഗത്തിൽ നിലപാടെടുത്തു. നാളെ കലക്ടർമാരുടെ യോഗത്തിനുശേഷം ഇളവുകൾ സംബന്ധിച്ച് തീരുമാനമെടുക്കും.
അതേസമയം വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനത്തിൽ കുറവില്ലെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന്റെ വിലയിരുത്തൽ. ഈ ജില്ലകളിൽ പരിശോധന വർദ്ധിപ്പിക്കാനാണ് തീരുമാനം. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര സംഘം തിരുവനന്തപുരം ജില്ലയിൽ സന്ദർശനം നടത്തി.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ ഇതുവരെ പ്രതീക്ഷിച്ച കുറവുണ്ടായിട്ടില്ല. രണ്ടു മാസത്തിനിടെ മൂന്ന് ദിവസം മാത്രമാണ് ടി.പി.ആർ 10ന് താഴെയെത്തിയത്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 10.21 ആണ്. സംസ്ഥാനത്തെ പൊതു സാഹചര്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ അവലോകന യോഗത്തിൽ വിലയിരുത്തി. വടക്കൻ ജില്ലകളിൽ പ്രതിദിന രോഗബാധയിൽ കുറവില്ലെന്നും ഇവിടങ്ങളിൽ പരിശോധന വീണ്ടും വർദ്ധിപ്പിക്കാനാണ് തീരുമാനം.
നിയന്ത്രണങ്ങളിലെ മാറ്റങ്ങൾ സംബന്ധിച്ച് നാളെ ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമെടുത്തേക്കും. ജില്ലകളിലെ സാഹചര്യം വിലയിരുത്താൻ നാളെ കളക്ടർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. അതേസമയം കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം തിരുവനന്തപുരം ജില്ലയിൽ സന്ദർശനം നടത്തി.