Kerala
സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ല; മറ്റന്നാള്‍ മുതല്‍ പുതിയ നിയന്ത്രണം
Kerala

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ല; മറ്റന്നാള്‍ മുതല്‍ പുതിയ നിയന്ത്രണം

Web Desk
|
15 Jun 2021 11:10 AM GMT

പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇനി നിയന്ത്രണങ്ങളുണ്ടാവുക.

പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ചെരിപ്പ് കടകള്‍, വസ്ത്രശാലകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. സമ്പൂര്‍ണമായ തുറന്നുകൊടുക്കല്‍ ഉണ്ടാവില്ലെന്നാണ് വിവരം.

സംസ്ഥാനത്ത് ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. പല തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആര്‍ നിരക്ക് 35 ശതമാനത്തില്‍ കൂടുതലാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചത്.



Related Tags :
Similar Posts