Kerala
ലോകായുക്ത ഓർഡിനൻസ് : കോടിയേരിയെ തള്ളി സി.പി.ഐ
Kerala

ലോകായുക്ത ഓർഡിനൻസ് : കോടിയേരിയെ തള്ളി സി.പി.ഐ

Web Desk
|
28 Jan 2022 5:33 AM GMT

"ഓർഡിനൻസിന് മുമ്പ് വേണ്ടത്ര കൂടാലോചന നടത്തിയില്ല"

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ വീണ്ടും എതിപ്പുമായി വീണ്ടും സി.പി.ഐ. ഓർഡിനൻസ് എന്തിനാണ് തിരക്കിട്ട് ഇറക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നിയമം ഭേദഗതി ചെയ്യുകയല്ല, സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുകയാണ് വേണ്ടതെന്നും കാനം അഭിപ്രായപ്പെട്ടു.


കേന്ദ്രത്തിന്റെ ഇടപെടിൽ പറഞ്ഞ് ലോകായുക്തയുടെ അധികാരം കുറയ്ക്കരുതെന്ന് പാർട്ടി അസിറ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. ഓർഡിനൻസിന് മുമ്പ് വേണ്ടത്ര കൂടാലോചന നടത്തിയില്ല. കോടിയേരിയുടെ ന്യായീകരണം യുക്തിസഹമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമം കൊണ്ട് വരുമ്പോൾ രാഷ്ട്രീയ ചർച്ച ചെയ്തിരുന്നു, ഭേദഗതി കൊണ്ട് വരുമ്പോഴും വേണം. വിഷയത്തിൽ ഇനിയും രാഷ്ട്രീയ ചർച്ചയുണ്ടാകും - പ്രക്ഷ ബാബു പറഞ്ഞു. ലോകായുക്ത ഓർഡിനൻസിൽ പ്രതിപക്ഷവും നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് ദേശാഭിമാനിയിൽ അദ്ദേഹത്തിന്റെ പ്രതികരണം. ലോകായുക്തയിലെ നിലവിലെ വ്യവസ്ഥ കേന്ദ്രഭരണ കക്ഷിയുടെ ഇടങ്കോലിടൽ രാഷ്ട്രീയത്തിന് വാതിൽ തുറന്ന് കൊടുക്കുന്നതാണെന്നും നിയമഭേദഗതി മുഖ്യമന്ത്രിയേയോ മന്ത്രിമാരേയോ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിന് ഇടയാക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ വിശദീകരിച്ചിരുന്നു.

News Summary : Lokayukta Ordinance: CPI rejects Kodiyeri stand

Similar Posts