ലോകായുക്ത ഓര്‍ഡിനന്‍സ്; ഗവര്‍ണറുടെ തീരുമാനം കാത്ത് സര്‍ക്കാര്‍...
|ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാതെ മടക്കിയാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും
ലോകായുക്ത ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ തീരുമാനം കാത്ത് സംസ്ഥാന സര്‍ക്കാര്‍. കാര്യങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് ബോധ്യപ്പെടുത്തിയതോടെ ഗവര്‍ണര്‍ ഓര്‍ഡിന്‍സില്‍ ഒപ്പിടാനാണ് സാധ്യത. ഒപ്പിട്ടില്ലെങ്കില്‍ സഭയില്‍ ബില്‍ ആയി കൊണ്ടുവരാനാകും സര്‍ക്കാര്‍ നീക്കം.
മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനില്‍ എത്തിയതില്‍ ഗവര്‍ണറും തൃപ്തനാണ്. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചതോടെ ഗവര്‍ണര്‍ ഉടന്‍ നിലപാട് എടുത്തേക്കും. ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ ഗവണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് സൂചന.
ഒപ്പിടാതെ മടക്കിയാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. അങ്ങനെയെങ്കില്‍ നിയമസഭ സമ്മേളനത്തില്‍ ബില്‍ ആയി കൊണ്ടുവരാനാകും സര്‍ക്കാര്‍ തീരുമാനം. ഗവര്‍ണറുടെ നിലപാട് എതിരായാല്‍ രാഷ്ട്രീയ ചര്‍ച്ചകളും ഉണ്ടാകും. ലോകായുക്ത ഓര്‍ഡിനന്‍സില്‍ പരസ്യ എതിര്‍പ്പ് അറിയിച്ച സി.പി.ഐയെ സി.പി.എം കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.